മനാമ: ബഹ്റൈൻ ദേശീയദിനത്തിന് ആശംസ നേർന്ന് ഗൾഫ് മേഖലയിലെ ആദ്യ ബഹിരാകാശസഞ്ചാരിയായ സുൽത്താൻ അൽ നിയാദിയും. താൻ സ്പേസ് സ്റ്റേഷനിൽ നിന്നെടുത്ത ബഹ്റൈന്റെ ചിത്രം എക്സ് മീഡിയത്തിൽ പോസ്റ്റ് ചെയ്താണ് അൽ നിയാദി ബഹ്റൈനോടുള്ള തന്റെ സ്നേഹവും ആദരവും പ്രകടമാക്കിയത്.
ബഹ്റൈനിലെ സഹോദരങ്ങൾക്ക് ആശംസ നേരുന്നതായും ഈ മനോഹര ഭൂമിയുടെ സ്പേസിൽനിന്നുള്ള ദൃശ്യം ഷെയർ ചെയ്യുന്നതായും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു. തന്റെ സ്പേസ് ദൗത്യത്തിനിടെ ഇന്റർനാഷനൽ സ്പേസ് സ്റ്റേഷനിൽവെച്ച് എടുത്ത ചിത്രമാണിതെന്നും അൽ നിയാദി വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ ആറു മാസത്തിലധികം നീണ്ടുനിന്ന ചരിത്രദൗത്യം വിജയകരമായി പൂർത്തീകരിച്ച യു.എ.ഇ ബഹിരാകാശസഞ്ചാരിയാണ് സുൽത്താൻ അൽ നിയാദി.
ആറു മാസത്തിനിടെ 200ലധികം പരീക്ഷണങ്ങളിൽ നിയാദി പങ്കാളിയായിരുന്നു. ദീർഘകാല ബഹിരാകാശദൗത്യം പൂർത്തിയാക്കുന്ന അറബ് ലോകത്തെ ആദ്യ ബഹിരാകാശ യാത്രികൻ, ഏഴു മണിക്കൂറിലേറെ സ്പേസ് വാക്ക് നടത്തിയ ആദ്യ അറബ് വംശജൻ തുടങ്ങി നിരവധി റെക്കോഡുകളും നിയാദിക്ക് സ്വന്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.