വേ​ന​ൽ അ​വ​സാ​നി​ക്കു​ന്നു; ഇ​നി ശ​ര​ത്കാ​ലം

മ​നാ​മ: രാ​ജ്യ​ത്തെ വേ​ന​ൽ​ക്കാ​ലം അ​വ​സാ​നി​ച്ച് ശ​ര​ത്കാ​ല​ത്തി​ന് തു​ട​ക്ക​മാ​യി. സെ​പ്​​റ്റം​ബ​ർ 22ന്​ ​വൈ​കു​ന്നേ​രം 3.43ഓ​ടെ ശ​ര​ത്കാ​ല​ത്തി​ന്റെ തു​ട​ക്ക​വും വേ​ന​ൽ​ക്കാ​ല​ത്തി​ന്റെ അ​വ​സാ​ന​വു​മെ​ന്ന് ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​നാ​യ മു​ഹ​മ്മ​ദ് റെ​ദ അ​ൽ അ​സ്ഫൂ​ർ പ​റ​ഞ്ഞു.

ശ​ര​ത്​​കാ​ല​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ച്​ അ​ന്ത​രീ​ക്ഷ താ​പ​നി​ല കു​റ​ഞ്ഞു​തു​ട​ങ്ങി. ഇ​നി വ​രു​ന്ന 90 ദി​വ​സ​ങ്ങ​ൾ പ​ക​ലും രാ​ത്രി​യും രാ​ജ്യ​ത്ത് ഒ​രേ ദൈ​ർ​ഘ്യ​മാ​യി​രി​ക്കും. ബ​ഹ്‌​റൈ​നി​ൽ സെ​പ്റ്റം​ബ​ർ 27ന് 5.28​ന് സൂ​ര്യോ​ദ​യ​വും അ​ന്ന് വൈ​കീ​ട്ട് 5.28ന് ​സൂ​ര്യാ​സ്ത​മ​യ​വും സം​ഭ​വി​ക്കും. ഈ ​ദി​വ​സം, സൂ​ര്യ​ൻ കൃ​ത്യ​മാ​യി കി​ഴ​ക്കും പ​ടി​ഞ്ഞാ​റും പോ​യ​ന്റു​ക​ളി​ൽ ഉ​ദി​ക്കു​ക​യും അ​സ്ത​മി​ക്കു​ക​യും ചെ​യ്യും.

പ​ക​ലും രാ​ത്രി​യും ഏ​താ​ണ്ട് ഒ​രേ ദൈ​ർ​ഘ്യ​മാ​യി​രി​ക്കും. അ​തോ​ടെ രാ​ജ്യം ത​ണു​ത്ത കാ​ലാ​വ​സ്‌​ഥ​യി​ലേ​ക്ക് നീ​ങ്ങി​ത്തു​ട​ങ്ങു​മെ​ന്നും മു​ഹ​മ്മ​ദ് റെ​ദ അ​ൽ അ​സ്ഫൂ​ർ പ​റ​ഞ്ഞു. പൂ​ർ​ണ​മാ​യും ശൈ​ത്യ​ത്തി​ലേ​ക്ക്​ നീ​ങ്ങു​ന്ന​തോ​ടെ രാ​ത്രി​ക​ൾ ക്ര​മേ​ണ പ​ക​ലി​നേ​ക്കാ​ൾ ദൈ​ർ​ഘ​മേ​റി​യ​താ​യി​ത്തീ​രും. ഒ​ക്​​ടോ​ബ​ർ പ​കു​തി മു​ത​ൽ ഏ​പ്രി​ൽ പ​കു​തി​വ​രെ രാ​ത്രി ത​ണു​പ്പ്​ കൂ​ടും.

Tags:    
News Summary - Summer is ending-Now it's autumn season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.