മനാമ: ബഹ്റൈനിലെ 80 ക്രിക്കറ്റ് ടീമുകൾ മത്സരിച്ച സുനിൽ ജോർജ് മെമ്മോറിയൽ ടൂർണമെന്റിൽ തരോൾ സി.സി ജേതാക്കളായി. റൈസിങ് ബ്ലു ജിദാലി റണ്ണർഅപ് കിരീടം നേടി. MC6 ടീം മൂന്നാം സ്ഥാനവും സരിഗ ക്രിക്കറ്റേഴ്സ് ടീം നാലാം സ്ഥാനവും കരസ്ഥമാക്കി. 80 ടീമുകളെ എട്ട് ടീമുകൾ വീതമുള്ള പത്ത് ഗ്രൂപ്പുകളായി തിരിച്ച് ബുസൈത്തീനിലെ ഇരുപത് ഗ്രൗണ്ടുകളിലായി നടത്തിയ മത്സരത്തിൽ ടൊർനാഡൊ ബഹ്റൈൻ, വിന്നേഴ്സ് സി.സി, ലീഡേഴ്സ് സി.സി, റൈസിങ് സൺ, റിഫാ ബോയ്സ് ക്രിക്കറ്റ്, ബി.യു.സി.സി എന്നിവർ ഗ്രൂപ് ചാമ്പ്യന്മാരുമായി.
മാൻ ഓഫ് ദി സീരിസ് -സുബൈർ (റൈസിങ് ബ്ലു- ജിദാലി), മാൻ ഓഫ് ദി ഫൈനൽ - മഹ്ബൂബ് (തരോൾ സി.സി), ബെസ്റ്റ് ബാറ്റർ - സുബൈർ (റൈസിങ് ബ്ലു -ജിദാലി), ബെസ്റ്റ് ബാളർ - അജ്നാസ് (തരോൾ സി.സി), മോസ്റ്റ് സിക്സ് -സുബൈർ (റൈസിങ് ബ്ലു -ജിദാലി), മോസ്റ്റ് ഫോർ -സുബൈർ (റൈസിങ് ബ്ലു -ജിദാലി), ബെസ്റ്റ് ഫീൽഡർ -വിപിൻ രാജ് (തരോൾ സി.സി), ഫെയർ പ്ലേ അവാർഡ് -വിന്നിങ് സി.സി എന്നിവരും നേട്ടങ്ങൾക്ക് അർഹരായി.
സുനിൽ ജോർജിന്റെ സ്മരണാർഥം സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ നാലാം സീസണാണ് ഈ വർഷം സംഘടിപ്പിച്ചത്. ടൂർണമെന്റിന് പിന്തുണ നൽകിയ ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ, ബഹ്റൈൻ ടെന്നിസ് ക്രിക്കറ്റ് ഓർഗനൈസേഷൻ, ഷഹീൻ ഗ്രൂപ്, എൻ.ഇ.സി, കൂടാതെ ഗ്രൗണ്ടുകൾ നൽകി സഹകരിച്ച എല്ലാ ടീം മാനേജർമാരോടും, ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീമുകളോടും സംഘാടകരായ ബ്രോസ് ആൻഡ് ബഡ്ഡീസ് ക്രിക്കറ്റ് ടീം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.