മനാമ: മയക്കുമരുന്നിന്‍റെ പിടുത്തത്തിൽനിന്ന് രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമം ശക്തമാക്കേണ്ടതുണ്ടെന്ന് ഇസ്ലാമിക കാര്യ അണ്ടർ സെക്രട്ടറി ജസ്റ്റിസ് ഈസ ബിൻ സാമി അൽ മന്നാഇ വ്യക്തമാക്കി. ലഹരി വിമുക്തി അസോസിയേഷൻ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം. ലഹരി വിമുക്തി അസോസിയേഷൻ പ്രസിഡന്‍റ് ആദിൽ ബിൻ റാശിദ് ബൂസൈബയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിക്കുകയും അസോസിയേഷന്‍ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു.
കഴിഞ്ഞകാല പ്രവർത്തനങ്ങളിലൂടെ നിരവധി പേരെ ലഹരിയുടെ പിടുത്തത്തിൽനിന്ന് മോചിപ്പിക്കാൻ കഴിഞ്ഞതായി ബൂസൈബ വ്യക്തമാക്കി. 2018ൽ പ്രവർത്തമാരംഭിച്ച അസോസിയേഷന് കീഴിൽ ലഹരി വിമുക്തി നേടിയവർക്ക് വിവിധ ജോലികൾ ലഭിക്കുന്നതിനുളള പരിശീലനങ്ങളും നൽകുന്നുണ്ട്.
സകാത് ഫണ്ടിന്‍റെ സഹായത്തോടെ ആരംഭിച്ച പുതിയ വിദ്യാഭ്യാസ ശിൽപശാലയും അണ്ടർ സെക്രട്ടറി ഉദ്ഘാടനം ചെയ്തു. ലഹരിയിൽ നിന്നും വിമുക്തി പ്രാപിച്ചവർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനാവശ്യമായ പരിശീലന പദ്ധതിക്ക് ഫണ്ട് നൽകുമെന്ന് അണ്ടർ സെക്രട്ടറി ഉറപ്പു നൽകി. അടുത്തകാലത്ത് 42പേരാണ് അസോസിയേഷൻ പ്രവർത്തനത്തിലൂടെ ലഹരി വിമുക്തി നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.