മനാമ: ബഹ്ൈറനിൽ ദ്വിദിന സന്ദർശനത്തിനായി എത്തുന്ന കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിെൻറ സന്ദർശനത്തെ പ്രതീക്ഷയോടെ നോക്കി കണ്ട് ഇന്ത്യൻ പ്രവാസി സമൂഹം. ഇന്ത്യൻ പ്രവാസികളുടെ വിഷയങ്ങൾ കേന്ദ്രമന്ത്രിയുടെ മുന്നിൽ ശ്രദ്ധയിൽെപ്പടുത്താനുള്ള ഒരുക്കത്തിലാണ് സാമൂഹിക പ്രവർത്തകർ.
പാസ്പോർട്ട് സർനെയിം ഉൾപ്പെടുത്തുന്നതിൽ കൂടുതൽ സൗകര്യപ്രദമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്രഗവൺമെൻറിെൻറ ഇടപെടൽ വേണമെന്ന ആവശ്യവും പ്രവാസി സംഘടനകൾ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരും.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തിച്ചേരുന്ന സുഷമ സ്വരാജ് ബഹ്റൈൻ വിേദശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫയുമായി രണ്ടാമത് ജോയിൻറ് കമ്മീഷൻ യോഗത്തിൽ സംബന്ധിക്കും. ജോയിൻറ് കമ്മീഷൻ ആദ്യയോഗം 2015 ഫെബ്രുവരിയിലാണ് നടന്നത്.
ശനിയാഴ്ച ഇന്ത്യൻ എംബസിയുടെ പുതിയ കെട്ടിടവും ഉദ്ഘാടനം ചെയ്യും. നാളെ വൈകുന്നേരം നാല് മുതൽ ഇന്ത്യൻ എംബസി ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. ആറര വരെ ഇത് തുടരും. തുടർന്ന് ഇന്ത്യൻ സമൂഹവുമായി മന്ത്രി സംവദിക്കുമെന്നും അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.