47 ശതമാനം കുട്ടികൾക്ക്​ നീന്തൽ അറിയില്ലെന്ന്​ സർവെ ഫലം

മനാമ: ബഹ്​റൈനിലെ 47 ശതമാനം കുട്ടികൾക്കും നീന്തൽ അറിയില്ലെന്ന്​ സർവെ ഫലം. ദേശീയതലത്തിൽ 537പേരിൽ നടത്തിയ പഠനത്തില ാണ്​ ഇക്കാര്യം ​വ്യക്തമായത്​. സർവെയിൽ പ​െങ്കടുത്ത പ്രൈമറി സ്​കൂളുകളിൽ പഠിക്കുന്നവരിലെ 95 ശതമാനംപേർക്കും നീന് തൽ അറിയില്ല. ബഹ്​റൈനിലെ ജല, നീന്തൽ സുരക്ഷാരംഗത്ത്​ പ്രവർത്തിക്കുന്ന റോയൽ ലൈഫ്​ സേവിങ്​ ബഹ്​റൈൻ (ആർ.എസ്​.എസ്​.ബ ി) നേതൃത്വം നൽകിയ സർവെയിലാണ്​ കുട്ടികളിൽ ഭൂരിപക്ഷത്തിനും നീന്തൽ അറിയാത്തതിനെക്കുറിച്ച്​ വ്യക്തമായത്​. ഇതിൽ 88 ശതമാനവും സ്വദേശികളാണ്​. പ്രൈമറി സ്കൂൾ തലത്തിൽതന്നെ നീന്തൽ പഠിപ്പിക്കേണ്ടതി​​െൻറ പ്രാധാന്യത്തെക്കുറിച്ച്​ സർവെയിൽ പ​െങ്കടുത്ത 73 ശതമാനംപേരും ചൂണ്ടിക്കാട്ടി. റോയൽ ലൈഫ്​ സേവിങ്​ ബഹ്​റൈൻ കണക്കുപ്രകാരം കഴിഞ്ഞ വർഷം രാജ്യത്ത്​ 16 മുങ്ങിമരണങ്ങൾ ഉണ്ടായതായി പറയുന്നു. ഇതിൽ 10 വയസിന്​ താഴെയുള്ള ഏഴ്​ കുട്ടികൾ ഉൾപ്പെടുന്നു. അടുത്തിടെ നാല്​ പേരുടെ മുങ്ങിമരണം റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​.

നീന്തൽ പരിശീലകരുടെ സാമിപ്യം അത്യാവശ്യം
മനാമ: രാജ്യത്തെ നീന്തൽക്കുളങ്ങളിലും പരിശീലനസ്ഥലങ്ങളിലും വിദഗ്​ധരായ നീന്തൽ പരിശീലകരുടെ സാമിപ്യം അത്യാവശ്യമാണെന്ന്​ സർവ്വെഫലം ചൂണ്ടിക്കാട്ടുന്നു. റോയൽ ലൈഫ്​ സേവിങ്​ ബഹ്​റൈൻ (ആർ.എസ്​.എസ്​.ബി) നേതൃത്വം നൽകിയ സർവെയിലാണ്​ വിവിധ വിഷയങ്ങൾക്കൊപ്പം ഇൗ ഗൗരവമുള്ള നിരീക്ഷണവും ഉയർന്നുവന്നത്​. അത്യാവശ്യ സന്ദർഭങ്ങളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും ജീവൻ രക്ഷിക്കാനും നീന്തൽ വിദഗ്​ധരുടെ ആവ​ശ്യം ഗുണം ചെയ്യുമെന്നാണ്​ എല്ലാവരും ചൂണ്ടിക്കാട്ടുന്നത്​.

മൊബൈൽ ഫോണും വില്ലൻ
മനാമ: നീന്തൽ അപകടങ്ങൾ ഉണ്ടാകു​േമ്പാൾ പലപ്പോഴും സഹായത്തിനായി കേഴുന്നവരെ ശ്രദ്ധിക്കാൻ കഴിയാത്തത്​ സമീപത്തുള്ളവരുടെ മൊബൈൽ ഫോൺ ഭ്രമമാണെന്നും നിരീക്ഷണം. കുട്ടികളോ മുതിർന്നവരോ അപകടത്തിൽപ്പെടുന്ന സന്ദർഭങ്ങളിൽ തൊട്ടടുത്ത​്​ തന്നെ ആളുകൾ ഉണ്ടെങ്കിലും അവർ തങ്ങളുടെ ഫോണുകളിലേക്ക്​ നോക്കിയിരിക്കുകയാകും. ഇൗ സന്ദർഭത്തിൽ ജീവൻമരണപോരാട്ടം നടത്തുന്നവരുടെ ദൃശ്യം ഫോണിൽ നോക്കിയിരിക്കുന്നവരുടെ ശ്രദ്ധയിൽപ്പെ​െട്ടന്നുവരില്ല. അതിനാൽ നീന്തൽക്കുളത്തിന്​ അടുത്ത്​ നിലയുറപ്പിച്ചവർ, മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കണമെന്ന്​ അഭിപ്രായം ഉയരുന്നു. മറാസി ബീച്ചിൽ ഇൗ സന്ദേശവുമായി ഒരു കാമ്പയിൻ അടുത്തിടെ നടന്നിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്​ച 14കാരനായ അലി മുഹമ്മദ്​ അബ്​ദുൽ അസീസ്​ കരാന ബീച്ചിന്​ സമീപം മുങ്ങിമരിച്ചിരുന്നു. നീന്തൽ അറിയാത്തവർക്ക്​ ജലത്തെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള അടിത്തറ ഉണ്ടാകാനിടയില്ലെന്ന്​ ആർ‌.എൽ‌.എസ്​.ബി. നൈപുണ്യ വികസന എക്സിക്യൂട്ടീവ് സമീറ അൽ ബിത്താർ പറഞ്ഞു. ജലമേഖലയുമായി ബന്​ധപ്പെട്ട വിവിധ വികസന സാമ്പത്തിക, ക്ഷേമ പദ്ധതികളിലെ അവസരങ്ങൾ വർധിപ്പിക്കുന്നതിൽ നീന്തൽ, ജലസുരക്ഷ എന്നിവയിലുള്ള അടിസ്ഥാന അറിവ്​ ആവശ്യമാണെന്നും സമീറ അൽ ബിത്താർ ചൂണ്ടിക്കാട്ടി.

അടിയന്തിര സാഹചര്യത്തിൽ ആദ്യം ഇടപെടുന്നവർ പൊതുജനം ആയതിനാൽ അവർക്ക്​ പ്രാഥമികമായ അടിസ്ഥാന പരിശീലനം നൽകണം. കാനഡ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ ഡ്രൈവിംഗ് ലൈസൻസ് നേടേണ്ടതി​​െൻറ ആവശ്യകതയായി അടിസ്ഥാന സി‌.പി.ആറും പ്രാഥമിക ശുശ്രൂഷയും പഠിപ്പിക്കുന്നതും സമീറ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം ജൂലൈ മുതൽ ഒക്​ടോബർ വരെയായിരുന്നു സർവെ നടന്നത്​. ബഹ്​റൈനിൽ ജലസുരക്ഷയുമായി ബന്​ധപ്പെട്ട കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിലും നടപ്പാക്കുന്നതിലും തങ്ങൾക്ക്​ സർവെ വഴി ലഭിച്ച കണ്ടെത്തലുകൾ ഉപയോഗിച്ച്​ മുന്നോട്ട്​ പോകും. ജലത്താൽ ചുറ്റപ്പെട്ട രാജ്യം ആയിട്ടും നീന്തലിൽ ഏർപ്പെടുന്നവരിൽ, രാജ്യത്തെ ആകെ ജനസംഖ്യയിൽ ചെറിയൊരു ശതമാനംപേർ മാത്രമാണ്​ ഉൾപ്പെടുന്നതെന്നതും പഠനത്തിൽ വ്യക്തമായിട്ടുള്ളതായും സമീറ വ്യക്തമാക്കി.

Tags:    
News Summary - swimming-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.