മനാമ: പ്രവാസികൾ ബഹ്റൈനിൽ നിന്നും അവരുടെ നാടുകളിലേക്ക് അയക്കുന്ന പണത്തിന് രണ്ട് ശതമാനം ടാക്സ് ഏർപ്പെടുത്തണമെന്ന പാർലമെന്റ് നിർദേശം ശൂറ കൗൺസിൽ ചർച്ച ചെയ്ത് തള്ളി.
രാജ്യത്തെ സാമ്പത്തിക രംഗത്തും സാമൂഹിക മേഖലയിലും ഇത്തരമൊരു നിയമം പ്രതികൂലമായി ബാധിക്കുമെന്നാണ് ശൂറ കൗൺസിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടത്. ബഹ്റൈനിൽ നിന്നും നിയമ വിധേയമായി അയക്കുന്ന പണത്തിൽ കുറവുണ്ടാവുകയും നിയമ വിരുദ്ധ വഴികളിലൂടെ പണം അയക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം ഇതുമൂലമുണ്ടാവും.
കള്ളപ്പണ ഇടപാടുകൾ വർധിക്കുകയും രാജ്യത്തിന്റെ പദവിക്കും പ്രശസ്തിക്കും മങ്ങലേൽക്കുകയും ചെയ്യുമെന്നും ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര കരാറുകൾ, നിക്ഷേപ സുരക്ഷിതത്വം, നിക്ഷേപകരെ ആകർഷിക്കൽ എന്നിവക്ക് പരിക്കേൽപിക്കുന്നതുമാണിത്. വിദേശ നിക്ഷേപ പദ്ധതികളിലൂടെ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ വർധിക്കുന്ന സാഹചര്യത്തിനും മങ്ങലേൽക്കുമെന്നും ശൂറ കൗൺസിൽ ചൂണ്ടിക്കാട്ടി. പാർലമെന്റ് നിർദേശങ്ങൾ ശൂറ കൗൺസിൽ പാസാക്കിയാൽ മാത്രമേ മന്ത്രിസഭയിൽ ചർച്ചക്ക് വരുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.