ഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ ശിഫാ അൽ ജസീറ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് ഷുഗർ, ടോട്ടൽ കൊളസ്ട്രോൾ, ക്രിയാറ്റിൻ (വൃക്ക), എസ്.ജി.പി.ടി (കരൾ), യൂറിക് ആസിഡ് പരിശോധനകൾ ഒപ്പം കണ്ണ് പരിശോധനയും ക്യാമ്പിൽ നടത്തുകയുണ്ടായി.
റിസൽട്ടുമായി ആവശ്യമുള്ളവർക്ക് ഒരാഴ്ചക്കകം ഡോക്ടറെ സൗജന്യമായി കാണാനുള്ള സൗകര്യവും ശിഫ അൽജസീറ മെഡിക്കൽ സെന്ററിൽ ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.ക്യാമ്പിൽവെച്ച് ഇന്ത്യൻ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചു.
തുടർന്ന് നടന്ന ചടങ്ങിൽ ശിഫ അൽജസീറ ഡയറക്ടർ ഡോ. സൽമാൻ അൽ ഖരീബ്, മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. ഷംനാദ് മജീദ്, ഗ്ലോബൽ തിക്കോടിയൻസ് ഗ്ലോബൽ ജനറൽ സെക്രട്ടറി അഫ്സൽ തിക്കോടി, ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് മജീദ് തണൽ, കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റും മിവ ജോയന്റ് സെക്രട്ടറിയുമായ ഫൈസൽ കൊയിലാണ്ടി, കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ കെ.ടി. സലീം, പ്രസിഡന്റ് ഗിരീഷ് കാളിയത്ത്, ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ, രക്ഷാധികാരികളായ സുരേഷ് തിക്കോടി, സൈൻ കൊയിലാണ്ടി എന്നിവർ സംസാരിച്ചു.
ശിഫ അൽ ജസീറ മെഡിക്കൽ സെന്റർ ഒപ്റ്റോമെട്രിസ്റ്റുകളായ റംലത്ത് ബീവി, ബസ്രിയ അലി, കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.