മനാമ: ടീൻസ് ഇന്ത്യ ബഹ്റൈൻ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഖുർആൻ വിജ്ഞാന പരീക്ഷയുടെ വിജയികളെ പ്രഖ്യാപിച്ചു. ലിയ അബ്ദുൽ ഹഖ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹന്നത്ത് നൗഫൽ, ജന്നത്ത് നൗഫൽ എന്നിവർ രണ്ടാം സ്ഥാനവും ഷദ ഷാജി മൂന്നാം സ്ഥാനവും നേടി. വിദ്യാർഥികളുടെ ഖുർആനിലുള്ള വൈജ്ഞാനിക അറിവുകൾ രേഖപ്പെടുത്താനുള്ള അവസരമായിരുന്നു പരീക്ഷ. ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ധാർമിക മൂല്യങ്ങളും കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യം നിറവേറ്റുന്നതിന് ഇത്തരം പരിപാടികൾ സഹായകരമാണെന്ന് സംഘാടകർ പറഞ്ഞു. വിജയികൾക്ക് ശനിയാഴ്ച സിഞ്ചിലെ ഫ്രൻഡ്സ് ഓഫിസിൽ നടക്കുന്ന വിദ്യാർഥി സംഗമത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. വിദ്യാഭ്യാസ പ്രവർത്തകൻ റയ്യാൻ മൂസ മുഖ്യാതിഥിയായിരിക്കും. വിജയികളെ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡൻറ് സഈദ് റമദാൻ നദ്വി, ടീൻസ് ഇന്ത്യ കോഓഡിനേറ്റർ മുഹമ്മദ് ഷാജി എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.