മനാമ: ബഹ്റൈൻ ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മന്ത്രി ടി.എച്ച്. മുസ്തഫ അനുസ്മരണ യോഗം സംഘടിപ്പിച്ചു. സഗയ്യ ഒ.ഐ.സി.സി ഓഫിസിലായിരുന്നു യോഗം സംഘടിപ്പിച്ചത്. യോഗത്തിൽ ജില്ല കമ്മിറ്റി ഡോളി ജോർജ് സ്വാഗതവും ജില്ല പ്രസിഡന്റ് മുല്ലപ്പള്ളി ആമുഖവും പറഞ്ഞു. ദേശീയ കമ്മിറ്റി പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, വർക്കിങ് പ്രസിഡൻറ് ബോബി പാറയിൽ, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ഇബ്രാഹിം അദ്ഹം, സുനിൽ ചെറിയാൻ, ഷമീം കെ.സി, പ്രദീപ് മേപ്പയൂർ, സെക്രട്ടറി സൈഫിൽ മീരാൻ, ജേക്കബ് റോയ് എന്നിവർ അനുസ്മരിച്ചു. ജില്ല കമ്മിറ്റി ട്രഷറർ സാബു പൗലോസ് നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.