മനാമ: തണൽ ബഹ്റൈൻ ചാപ്റ്റർ 'ഹൃദയപൂർവം' എന്ന പേരിൽ സംഘടിപ്പിച്ച രണ്ടാം രക്തദാനക്യാമ്പ് വിജയകരമായി സമാപിച്ചു. സൽമാനിയ ആശുപത്രിയുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ നൂറോളം പേർ രക്തം ദാനം ചെയ്തു. കോവിഡ് പ്രതിസന്ധികൾക്കിടയിലും രക്തദാനത്തിെൻറ പ്രാധാന്യം തിരിച്ചറിഞ്ഞാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
തണൽ ബഹ്റൈൻ ചാപ്റ്റർ ആക്ടിങ് പ്രസിഡൻറ് ഇബ്രാഹിം പുറക്കാട്ടിരി, ജനറൽ സെക്രട്ടറി മുജീബ് മാഹി, ഭാരവാഹികളായ ജയേഷ്, റഷീദ് മാഹി, ശ്രീജിത്ത് കണ്ണൂർ, എ.പി. ഫൈസൽ, ജമാൽ കുറ്റിക്കാട്ടിൽ, സുരേഷ് മണ്ടോടി, റഫീഖ് അബ്ദുല്ല, റഫീഖ് നാദാപുരം, സലിം കണ്ണൂർ, ടിപ് ടോപ് ഉസ്മാൻ, ഷബീർ മാഹി, അഷ്കർ പൂഴിത്തല, ഫൈസൽ പാണ്ടാണ്ടി, അസീൽ അബ്ദുൽ റഹ്മാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.