മനാമ: തണൽ ഉള്ള്യേരി ചാപ്റ്റർ യോഗം ഹൂറ ജിദ്ദ ടവറിൽ ചേർന്നു. പ്രസിഡന്റ് കെ.കെ. ജാലിസ് അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം ചെയ്ത തണൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് റഷീദ് മാഹി നാട്ടിലെ തണലിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ഉള്ള്യേരിയിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്റർ പ്രവർത്തനവുമായി ബന്ധപ്പെട്ട ചർച്ചയിൽ ടി.പി. അബ്ദുൽ അസീസ്, സുനിൽ ഉള്ള്യേരി, വി.വി. ഷാഹിർ, എൻ.കെ. ഷാഹിദ്, മുബീഷ് പാനായി എന്നിവർ പങ്കെടുത്തു. സി.പി. കോയ, കെ.പി. ഹമീദ്, മഹേഷ്, റഫീഖ് കാവിൽ എന്നിവർ സംബന്ധിച്ചു. സെക്രട്ടറി കെ.സി. ഷബീർ സ്വാഗതവും ട്രഷറർ ബിജുബാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.