മനാമ: മൂന്നര പതിറ്റാണ്ട് ഹമദ് ടൗണിൽ ജോലി ചെയ്യുകയും കെ.എം.സി.സി പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന യൂസഫിെൻറ വിയോഗത്തോടെ സാമ്പത്തികപ്രയാസത്തിലായ കുടുംബത്തെ സഹായിക്കുന്നതിന് സമാഹരിച്ച ഫണ്ട് കൈമാറി.
ഹമദ് ടൗൺ കെ.എം.സി.സിയും കാസർകോട് ജില്ല കെ.എം.സി.സിയും സമസ്ത ഹമദ് ടൗൺ ഏരിയ കമ്മിറ്റിയും മഞ്ചേശ്വരം വെൽെഫയർ അസോസിയേഷനും സംയുക്തമായാണ് കമ്മിറ്റി രൂപവത്കരിച്ച് ഫണ്ട് സ്വരൂപിച്ചത്.
കെ.എം.സി.സി മുൻ പ്രസിഡൻറ് എസ്.വി. ജലീൽ കമ്മിറ്റി ചെയർമാൻ അബൂബക്കർ പാറക്കടവിന് തുക കൈമാറി. ചടങ്ങിൽ സമീർ വയനാട് അധ്യക്ഷത വഹിച്ചു. നൗഷാദ്, എസ്.കെ. റഹീം ഉപ്പള, മുനീർ കെ.കെ.സി, അസ്ലം വടകര, ഇല്യാസ് മുർച്ചാണ്ടി, മുഹമ്മദലി, അഷ്റഫ് അൽ ഷായ, അബ്ബാസ്, സാജിദ് മഞ്ചേശ്വരം എന്നിവർ സംബന്ധിച്ചു. അഷ്റഫ് മഞ്ചേശ്വരം സ്വാഗതവും ഷാജഹാൻ പരപ്പൻ പൊയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.