ബി.​ഡി.​എ​ഫ് ക​മാ​ൻ​ഡ​ര്‍ ഫീ​ല്‍ഡ്​ മാ​ര്‍ഷ​ല്‍ ശൈ​ഖ് ഖ​ലീ​ഫ ബി​ന്‍ അ​ഹ്മ​ദ് ആ​ല്‍ ഖ​ലീ​ഫ ബ​ഹ്റൈ​നി​ലെ ബ്രി​ട്ടീ​ഷ് അം​ബാ​സ​ഡ​ര്‍ റൂ​ഡി ഡ്രാ​മോ​ണ്ടു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു 

ബി.​ഡി.​എ​ഫ് ക​മാ​ൻ​ഡ​ര്‍ ബ്രി​ട്ട​ൻ അം​ബാ​സ​ഡ​റെ സ്വീ​ക​രി​ച്ചു

മ​നാ​മ: ബി.​ഡി.​എ​ഫ് ക​മാ​ൻ​ഡ​ര്‍ ഫീ​ല്‍ഡ്​ മാ​ര്‍ഷ​ല്‍ ശൈ​ഖ് ഖ​ലീ​ഫ ബി​ന്‍ അ​ഹ്മ​ദ് ആ​ല്‍ ഖ​ലീ​ഫ ബ​ഹ്റൈ​നി​ലെ ബ്രി​ട്ടീ​ഷ് അം​ബാ​സ​ഡ​ര്‍ റൂ​ഡി ഡ്രാ​മോ​ണ്ടി​നെ സ്വീ​ക​രി​ച്ച് ച​ര്‍ച്ച ന​ട​ത്തി. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും മി​ക​ച്ച​രീ​തി​യി​ൽ മു​ന്നോ​ട്ടു​പോ​കു​ന്ന​താ​യി വി​ല​യി​രു​ത്തു​ക​യും സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ള്‍ ആ​രാ​യു​ക​യും ചെ​യ്​​തു.

അം​ബാ​സ​ഡ​റോ​ടൊ​പ്പം സൈ​നി​ക അ​റ്റാ​ഷെ അ​ഡ്​​മി​റ​ല്‍ പോ​ള്‍ എ. ​വി​ൻ​ഡ്​​സ​റും സ​ന്നി​ഹി​ത​നാ​യി​രു​ന്നു. കൂ​ടി​ക്കാ​ഴ്ച​യി​ല്‍ പ്ര​തി​രോ​ധ​കാ​ര്യ മ​ന്ത്രി മേ​ജ​ര്‍ ജ​ന​റ​ല്‍ അ​ബ്​​ദു​ല്ല ബി​ന്‍ ഹ​സ​ന്‍ അ​ന്നു​ഐ​മി, ചീ​ഫ് ഓ​ഫ് സ്​​റ്റാ​ഫ് ല​ഫ്. ജ​ന​റ​ല്‍ ദി​യാ​ബ് ബി​ന്‍ സ​ഖ​ര്‍ അ​ന്നു​ഐ​മി എ​ന്നി​വ​രും ഉ​ന്ന​ത സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും പ​െ​ങ്ക​ടു​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.