മനാമ: മുഹറഖ് മലയാളി സമാജം കാപിറ്റൽ ഗവർണറേറ്റ് ആക്ടിങ് ഡയറക്ടർ യൂസഫ് ലോറിയെയും വൺ ഹോസ്പിറ്റാലിറ്റി മാനേജിങ് ഡയറക്ടർ ആൻറണി പൗലോസിനെയും ആദരിച്ചു. സമാജത്തിെൻറ കാരുണ്യ പ്രവർത്തനങ്ങളെ യൂസഫ് ലോറി പ്രശംസിച്ചു.
പ്രയാസം അനുഭവിക്കുന്നവർക്കായി ഇഫ്താർ കിറ്റുകൾ നൽകിയതിന് സമാജം ഭാരവാഹികൾ കാപിറ്റൽ ഗവർണറേറ്റിനോടുള്ള നന്ദി അറിയിച്ചു. ആദരിക്കൽ ചടങ്ങിലും തുടർന്ന് നടന്ന ചർച്ചയിലും മുഹറഖ് മലയാളി സമാജം രക്ഷാധികാരി എബ്രഹാം ജോൺ, പ്രസിഡൻറ് അൻവർ നിലമ്പൂർ, സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ, ട്രഷറർ അബ്ദുറഹ്മാൻ കാസർകോട് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.