മനാമ: രാജ്യത്തെ സാമ്പത്തികമേഖല തിരിച്ചുവരവിെൻറ പാതയിലെന്ന് ധനകാര്യ മന്ത്രാലയം റിപ്പോർട്ട്. സാമ്പത്തിക വളർച്ചാസൂചികയെ സംബന്ധിച്ച് മന്ത്രിസഭായോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കോവിഡിന് മുമ്പുള്ള 2019ന് തുല്യമായ വളർച്ച പല മേഖലകളിലും നടപ്പുവർഷം നേടാൻ സാധിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇൗ വർഷം ആദ്യ എട്ടു മാസത്തിൽ കെട്ടിടനിർമാണ ലൈസൻസിെൻറ എണ്ണത്തിൽ 2019നേക്കാൾ 18 ശതമാനം വർധനയുണ്ടായി. ആഗസ്റ്റിൽ മാത്രം 64.4 ശതമാനം വർധനയാണ് ഈ രംഗത്തുണ്ടായത്. എ.ടി.എം കാർഡുകൾ നൽകിയതിൽ 2019 ആഗസ്റ്റിനേക്കാൾ ഇൗ വർഷം ആഗസ്റ്റിൽ 55 ശതമാനം വളർച്ചയുണ്ടായി. തദ്ദേശീയ ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ 103 ശതമാനം വർധനയാണുണ്ടായത്. ഹോട്ടൽ, ടൂറിസം മേഖലയിൽ വളർച്ച തുടരുന്നതായും സൂചനയുണ്ട്.
രണ്ടാം ഘട്ട തൊഴിൽദാന പദ്ധതി ലക്ഷ്യമിട്ടതിൽ 70 ശതമാനം എട്ട് മാസത്തിനിടെ പൂർത്തീകരിക്കാൻ സാധിച്ചു. ഇതുവഴി 17,000 സ്വദേശികൾക്ക് തൊഴിൽ നൽകാനും 7The country's economic sector is on the path to recovery. manthralayam000 പേർക്ക് പരിശീലനം നൽകാനും സാധിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
സർക്കാർ സ്ഥാപനങ്ങളുടെ ഗുണനിലവാരവും പ്രവർത്തനമികവും നേടുന്നതിന് ഡയറക്ടറേറ്റുകൾ പുനഃസംഘടിപ്പിക്കുന്നത് തുടരാനുള്ള സിവിൽ സർവിസ് സമിതി തീരുമാനത്തിന് കാബിനറ്റ് അംഗീകാരം നൽകി.
ജനങ്ങളുടെ താൽപര്യസംരക്ഷണമുദ്ദേശിച്ച് ചില നിയമങ്ങളിൽ മാറ്റം വരുത്താനുള്ള നിർദേശത്തിനും അംഗീകാരമായി. അറബ് കസ്റ്റംസ് കരാറിൽ ഒപ്പുവെക്കാൻ കാബിനറ്റ് അംഗീകാരം നൽകി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു മന്ത്രിസഭായോഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.