ഓ​ട്ടം ഫെ​യ​ർ (ഫ​യ​ൽ ചി​ത്രം)

രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ മേള; ഓട്ടം ഫെയറിന്​ ഡിസംബർ 21ന്​ ബഹ്റൈനിൽ തുടക്കമാവും

മ​നാ​മ: ഈ ​വ​ർ​ഷ​ത്തെ ഓ​ട്ടം ഫെ​യ​റി​ന്​ ഡി​സം​ബ​ർ 21ന്​ ​തു​ട​ക്ക​മാ​വും. ഡി​സം​ബ​ർ 29 വ​രെ നീ​ളു​ന്ന ഫെ​യ​ർ എ​ക്​​സി​ബി​ഷ​ൻ വേ​ൾ​ഡി​ലാ​ണ്​ ന​ട​ക്കു​ക. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഉ​പ​ഭോ​ക്തൃ മേ​ള​യാ​ണി​ത്. എ​ക്​​സി​ബി​ഷ​ൻ വേ​ൾ​ഡി​ലെ അ​ഞ്ച്, ആ​റ്​ ഹാ​ളു​ക​ളി​ൽ ന​ട​ക്കു​ന്ന മേ​ള​യി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. 18 രാ​ഷ്​​ട്ര​ങ്ങ​ളി​ൽ​നി​ന്നാ​യി 680 സ്റ്റാ​ളു​ക​ളാ​ണ്​ ഇ​വി​ടെ ഒ​രു​ക്കു​ക.

ചൈ​ന, താ​യ്​​ല​ൻ​ഡ്, മൊ​റോ​ക്കോ എ​ന്നീ രാ​ഷ്​​ട്ര​ങ്ങ​ളി​ൽ നി​ന്നാ​യി മൂ​ന്നു​ പു​തി​യ സ്റ്റാ​ളു​ക​ളും ഇ​ത്ത​വ​ണ​യു​ണ്ടാ​കും. ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​മ്പ​നി​ക​ൾ​ക്കും ഉ​ൽ​പാ​ദ​ക​ർ​ക്കും അ​വ​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ മാ​ർ​ക്ക​റ്റ്​ ചെ​യ്യാ​നു​ള്ള അ​വ​സ​രം കൂ​ടി​യാ​ണി​ത്​ ഒ​രു​ക്കു​ന്ന​ത്.

ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ, വ​സ്​​ത്ര​ങ്ങ​ൾ, ഇ​ല​ക്​​ട്രി​ക്​ സാ​മ​ഗ്രി​ക​ൾ, ഫ​ർ​ണി​ച്ച​ർ, ആ​ഭ​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ വി​പു​ല​മാ​യ വി​ൽ​പ​ന​യും പ്ര​ദ​ർ​ശ​ന​വു​മാ​ണ്​ ഒ​രു​ക്കു​ന്ന​ത്.

സൗ​ദി​യി​ൽ നി​ന്ന​ട​ക്കം കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​രെ ഈ ​വ​ർ​ഷം ​പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി. https://bit.ly/46zX6Iu വ​ഴി മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യാം. ബ​ഹ്‌​റൈ​നി​ലെ ഏ​റ്റ​വും വ​ലു​തും ജ​ന​പ്രി​യ​വു​മാ​യ ഇ​ൻ​ഡോ​ർ ഉ​പ​ഭോ​ക്തൃ ഉ​ൽ​പ​ന്ന പ്ര​ദ​ർ​ശ​ന​മാ​ണ് ഓ​ട്ടം ഫെ​യ​ർ. 18,000 ച​തു​ര​ശ്ര മീ​റ്റ​റി​ലാ​ണ് ഫെ​യ​ർ. ജി.​സി.​സി​യി​ൽ​നി​ന്ന് 1,65,000 ഷോ​പ്പ​ർ​മാ​രെ ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ് ഫെ​സ്റ്റി​വ​ൽ. 

Tags:    
News Summary - The country's largest consumer fair- The Autumn Fair will begin on December 21 in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.