പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ, ബിന്യമിൻ നെതന്യാഹു

കിരീടാവകാശിയും ഇസ്രായേൽ പ്രധാനമന്ത്രിയും ടെലിഫോൺ സംഭാഷണം നടത്തി

മനാമ: കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ബഹ്​റൈനും ഇസ്രായേലും തമ്മിൽ നയതന്ത്രബന്ധം ആരംഭിക്കാൻ തീരുമാനിച്ചതിനു​ പിന്നാലെയാണ്​ ഇരുവരും ചർച്ച നടത്തിയത്​. മേഖലയിലും അന്താരാഷ്​ട്ര തലത്തിലും സുസ്ഥിരത ഉറപ്പുവരുത്തേണ്ടതി​െൻറ പ്രധാന്യം കിരീടാവകാശി ഉൗന്നിപ്പറഞ്ഞു. മേഖലയിൽ സമാധാനത്തിനുള്ള ശ്രമങ്ങൾ ശക്തമാക്കണം.

ബഹ്​റൈനും ഇസ്രായേലും തമ്മിൽ സമാധാന പ്രഖ്യാപനത്തിൽ ഒപ്പിട്ടത്​ മേഖലയിലെ സുരക്ഷയും സുസ്ഥിരതയും പുരോഗതിയും ശക്തിപ്പെടുത്തുമെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു. ഉഭയകക്ഷി സഹകരണത്തിനുള്ള സാധ്യതകളും മേഖലയിലെയും അന്താരാഷ്​ട്ര തലത്തിലെയും സംഭവവികാസങ്ങളും ഇരുവരും ചർച്ച ചെയ്​തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.