മനാമ: ഇന്ത്യയിൽ മെംബർഷിപ് അടിസ്ഥാനത്തിൽ െതരഞ്ഞെടുത്ത ഏക സംസ്ഥാന കമ്മിറ്റിയുള്ള കേരളത്തിൽ ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടുകൊണ്ടുള്ള അഖിലേന്ത്യ കമ്മിറ്റി തീരുമാനം ജനാധിപത്യവിരുദ്ധമാണെന്ന് ഐ.എൻ.എൽ പ്രവാസി സംഘടനയായ ബഹ്റൈൻ ഐ.എം.സി.സി പ്രസിഡന്റ് മൊയ്തീൻ കുട്ടി പുളിക്കൽ, ജനറൽ സെക്രറട്ടറി ഖാസിം മലമ്മൽ, ട്രഷറർ പി.വി. സിറാജ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
പാർട്ടി ഭരണഘടനക്ക് വിരുദ്ധവും ഏകാധിപത്യപരവുമായ നടപടിയാണിത്. ഏകപക്ഷീയവും ജനാധിപത്യവിരുദ്ധവുമായ അഖിലേന്ത്യ കമ്മിറ്റിയുടെ തീരുമാനങ്ങൾ സംസ്ഥാന കമ്മിറ്റിക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് ദുരുദ്ദേശ്യപരമാണ്. പാർട്ടി സംസ്ഥാന ഘടകത്തിലെ വിഭാഗീയതക്ക് അറുതി വരുത്താൻ ഇതുവരെ ദേശീയ കമ്മിറ്റിക്ക് കഴിഞ്ഞിട്ടില്ല.
നിഷ്പക്ഷമായി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം ഒരു വിഭാഗത്തിനുവേണ്ടി നിലകൊള്ളുന്ന അഖിലേന്ത്യ കമ്മിറ്റിയുടെ നടപടികൾ മുഴുവൻ പ്രവർത്തകരും തള്ളിക്കളയുമെന്നും ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.