മനാമ: ബി.എം.സി ഫിലിം സൊസൈറ്റിയുടെ അംഗത്വവിതരണം ആരംഭിച്ചു. പ്രോജക്ട് ഡയറക്ടർമാരായ ജയാ മേനോനും പ്രകാശ് വടകരയും ചേർന്ന് ഹരീഷ് നായർക്ക് അംഗത്വം നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. ഫിലിം സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ജനുവരി ഒന്നിന് ആരംഭിക്കുമെന്ന് പ്രോജക്ട് ഡയറക്ടർമാർ അറിയിച്ചു.
ബി.എം.സി പ്രീമിയം പ്രിവിലേജ് കാർഡ് സൊസൈറ്റി അംഗങ്ങൾക്ക് സൗജന്യമായി നൽകുമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു. ഫിലിം സൊസൈറ്റി അംഗങ്ങൾക്ക് ഫിലിം ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട ശിൽപശാലകൾ, ആരോഗ്യ സെമിനാറുകൾ, കരിയർ ഗൈഡൻസ്, ഇൻറർനാഷനൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ എന്നിവ സംഘടിപ്പിക്കുമെന്ന് ഓപറേഷൻസ് ഡയറക്ടർ ഷെർലി ആൻറണി പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 38096845 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.