മനാമ: ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ബഹ്‌റൈൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫിനെ വിജയിപ്പിക്കുന്നതിന് വേണ്ടി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ഭാവി കേരളത്തിനും ഇടതു ജനാധിപത്യ മുന്നണി സർക്കാർ വിഭാവനം ചെയ്ത് നടപ്പാക്കി കൊണ്ടിരിക്കുന്ന ജനപക്ഷ വികസനകുതിപ്പിന് കരുത്തു പകരാനും ഡോ. ജോ ജോസഫിനെ വിജയിപ്പിക്കണമെന്ന് കൺവെൻഷൻ അഭ്യർഥിച്ചു.
ലോകകേരള സഭാ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സി.വി. നാരായണൻ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു. 25 വർഷം മുന്നിലേക്ക് കണ്ടുള്ള വികസന പദ്ധതികളാണ് നവ കേരളത്തിനായി ഇടതുസർക്കാർ നടപ്പാക്കി കൊണ്ടിരിക്കുന്നത്. അത്തരം പദ്ധതികളെയെല്ലാം തുരങ്കം വെക്കുന്ന പ്രവൃത്തികൾക്കാണ് നിർഭാഗ്യവശാൽ പ്രതിപക്ഷം നേതൃത്വം നൽകുന്നത്. ലൈഫ് മിഷന്റെ ഭാഗമായുള്ള വീടുകളും സാമൂഹ്യ സുരക്ഷ പെൻഷനും അവയിൽ ചിലത് മാത്രമാണെന്ന് കൺവെൻഷൻ അഭിപ്രായപ്പെട്ടു.
പ്രവാസി കമീഷൻ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സുബൈർ കണ്ണൂർ അധ്യക്ഷത വഹിച്ച കൺവെൻഷനിൽ മഹേഷ് യോഗീദാസൻ സ്വാഗതവും റഫീഖ് അബ്ദുള്ള നന്ദിയും പറഞ്ഞു.
വിവിധ ഇടതു മതേതര കക്ഷി നേതാക്കളായ ഷാജി മുതല, എ.കെ. സുഹൈൽ (നവകേരള), മൊയ്‌തീൻ കുട്ടി പുളിക്കൽ (ഐ.എം.സി.സി), എഫ്.എം. ഫൈസൽ (എൻ.സി.പി ബഹ്‌റൈൻ ചാപ്റ്റർ) പി. ശ്രീജിത്, പ്രദീപ് പതേരി, ജോയ് വെട്ടിയാടൻ (ബഹ്‌റൈൻ പ്രതിഭ) എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.