മനാമ: ബഹ്റൈനിലെ ഏറ്റവും പഴക്കമുള്ള പ്രവാസി ക്ലബ്ബായ ഇന്ത്യൻ ക്ലബിൽ തെരഞ്ഞെടുപ്പിെൻറ ആവേശം. രണ്ട് വർഷത്തിലൊരിക്കൽ നടക്കേണ്ട ഭാരവാഹി തെരഞ്ഞെടുപ്പ് 10 മാസം വൈകി ഒക്ടോബർ 15ന് നടക്കും. നിലവിലുള്ള ഭരണസമിതിയുടെ കാലാവധി കഴിഞ്ഞ വർഷം ഡിസംബറിൽ പൂർത്തിയായതാണെങ്കിലും കോവിഡ് -19 കാരണം തെരഞ്ഞെടുപ്പ് നീണ്ടുപോവുകയായിരുന്നു. 1915ൽ സ്ഥാപിതമായ ഇന്ത്യൻ ക്ലബിൽ 1000ത്തോളം അംഗങ്ങളാണുള്ളത്. 2015ൽ നൂറാം വാർഷികം ആഘോഷിച്ച് ക്ലബ് ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹവുമായി അഭേദ്യമായ ബന്ധമാണ് പുലർത്തുന്നത്. ബഹ്റൈനിലെ എല്ലാ ഇന്ത്യൻ ക്ലബുകളുടെയും അസോസിയേഷനുകളുടെയും സൊസൈറ്റികളുടെയും മാതാവ് എന്നും ഇന്ത്യൻ ക്ലബ് വിശേഷിപ്പിക്കപ്പെടുന്നു. അംഗങ്ങൾ െതരഞ്ഞെടുക്കുന്ന എക്സിക്യുട്ടിവ് കമ്മിറ്റിയാണ് ക്ലബിെൻറ ഭരണം നടത്തുന്നത്. വെള്ളിയാഴ്ചത്തെ വോെട്ടടുപ്പിൽ തെരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിയുടെ കാലാവധി 2022 ഡിസംബർ വരെയായിരിക്കും. തെരഞ്ഞെടുപ്പ് വൈകിയതിനാൽ പുതിയ ഭരണസമിതിക്ക് 10 മാസം കുറവ് കാലാവധിയാണ് ലഭിക്കുക.
ഇത്തവണ ടീം ഡൈനാമിക്, ടീം ഡെമോക്രാറ്റിക് എന്നിങ്ങനെ രണ്ടു പാനലുകൾ മത്സരരംഗത്ത് സജീവമായുണ്ട്. നിലവിലെ പ്രസിഡൻറ് സ്റ്റാലിൻ ജോസഫ് മത്സര രംഗത്തില്ല. അംഗങ്ങളുടെ കല, കായിക, ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉൗന്നൽനൽകുന്ന വാഗ്ദാനങ്ങളാണ് ഇരുപാനലുകളും മുന്നോട്ടുവെക്കുന്നത്. കെ.എം. ചെറിയാനാണ് ടീം ഡൈനാമിക്കിെൻറ പ്രസിഡൻറ് സ്ഥാനാർഥി. കെ. സാനി പോൾ വൈസ് പ്രസിഡൻറ് സ്ഥാനത്തേക്കും സതീഷ് ഗോപിനാഥൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്നു. പി.ആർ. ഗോപകുമാർ (അസി. ജനറൽ സെക്രട്ടറി), ശിവരാമകൃഷ്ണൻ (ട്രഷറർ), അനീഷ് വർഗീസ് (അസി. ട്രഷറർ), ആർ. സെന്തിൽ കുമാർ (എൻറർടെയ്ൻമെൻറ് സെക്രട്ടറി), രാജേഷ് ഗോപാലൻ (അസി. എൻറർടെയ്ൻമെൻറ് സെക്രട്ടറി), സി.എം. ജുനിത് (ബാഡ്മിൻറൺ സെക്രട്ടറി), ഡോ. എം.സി. ജോൺ (ടെന്നീസ് സെക്രട്ടറി), സ്റ്റാനി എസ്. ഫെർണാണ്ടസ് (ക്രിക്കറ്റ്/ഹോക്കി സെക്രട്ടറി) എന്നിവരാണ് മറ്റു സ്ഥാനാർഥികൾ. ഇൻഡോർ ഗെയിംസ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന അരുൺ കെ. ജോസിന് എതിർസ്ഥാനാർഥിയില്ല. മുമ്പ് പ്രസിഡൻറ് സ്ഥാനം വഹിച്ചിട്ടുള്ള കാഷ്യസ് കാമിലോ പെരേരയാണ് ടീം ഡെമോക്രാറ്റിക്കിെൻറ പ്രസിഡൻറ് സ്ഥാനാർഥി. വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മാർഷൽ ദാസനും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അചത് സി. രാജേഷും മത്സരിക്കുന്നു. മുത്തുകൃഷ്ണൻ കുപ്പുസാമി (ട്രഷറർ), അബ്ദുല്ലക്കുട്ടി അബ്ബാസ് (അസി. ജനറൽ സെക്രട്ടറി), ജോമി ജോസഫ് (അസി. ട്രഷറർ), റെയ്സൺ വർഗീസ് (എൻറർടെയ്ൻമെൻറ് സെക്രട്ടറി), ബിജോയ് കമ്പ്രത്ത് (അസി. എൻറർടെയ്ൻമെൻറ് സെക്രട്ടറി), അരുണാചലം തിരുനാവുക്കരശ് (സ്പോർട്സ് സെക്രട്ടറി, ബാഡ്മിൻറൺ), പ്രദീപ് കുമാർ (സ്പോർട്സ് സെക്രട്ടറി, ടെന്നീസ്), റെമി പ്രസാദ് പിേൻറാ (സ്പോർട്സ് സെക്രട്ടറി, ക്രിക്കറ്റ് & ഹോക്കി) എന്നിവരാണ് മറ്റു സ്ഥാനാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.