മനാമ: ബഹ്റൈൻ കുടുംബ സൗഹൃദവേദി ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡൻറ് ജേക്കബ് തേക്കുതോട് അധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു. കുടുംബ സൗഹൃദവേദി രക്ഷാധികാരി അജിത് കുമാർ, ലേഡീസ് വിങ് പ്രസിഡൻറ് മിനി റോയ്, മുൻ പ്രസിഡൻറ് ഗോപാലൻ വി.സി, ബഹ്റൈൻ ഇന്ത്യ എജുക്കേഷനൽ കൾചറൽ ഫോറം പ്രസിഡൻറ് സോവിച്ചൻ ചെനാട്ടശ്ശേരി, മോനി ഒടികണ്ടത്തിൽ, ഫൈസൽ എഫ്.എം, ചാരിറ്റി വിങ് കൺവീനർ മൊയ്തീൻ, ട്രഷറർ തോമസ് ഫിലിപ്പ്, പ്രവീൺ കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി എബി തോമസ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.