ധനകാര്യ മന്ത്രി ശൈഖ്​ സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും ഇന്ത്യൻ അംബാസഡർ പിയൂഷ്​ ശ്രീവാസ്​തവയും കുടിക്കാഴ്​ച നടത്തുന്നു

ധനകാര്യ മന്ത്രിയും ഇന്ത്യൻ അംബാസഡറും കുടിക്കാഴ്​ച നടത്തി

മനാമ: ധനകാര്യ മന്ത്രി ശൈഖ്​ സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ ഇന്ത്യൻ അംബാസഡർ പിയൂഷ്​ ശ്രീവാസ്​തവയുമായി കൂടിക്കാഴ്​ച നടത്തി. നയതന്ത്ര ദൗത്യത്തിൽ അംബാസഡർക്ക്​ അദ്ദേഹം എല്ലാ ഭാവുകങ്ങളും നേർന്നു. ധനകാര്യ, വ്യാപാര മേഖലകളിൽ ഇന്ത്യയും ബഹ്​റൈനും തമ്മിൽ സഹകരണം വർധിച്ചുവരുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചെപ്പെടുത്തേണ്ടതി​െൻറ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം കൂടിക്കാഴ്​ചയിൽ ചർച്ച ചെയ്​തു. കൂടുതൽ നിക്ഷേപ അവസരങ്ങൾക്കുള്ള സാധ്യതകളും വിലയിരുത്തി. പൊതു താൽപര്യമുള്ള വിഷയങ്ങളും ആഗോള സാമ്പത്തിക രംഗത്തെ സംഭവ വികാസങ്ങളും ഇരുവരും ചർച്ച ചെയ്​തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT