ബ​ഹ്റൈ​ൻ-​ഖ​ത്ത​ർ ഫോ​ളോ​അ​പ് ക​മ്മി​റ്റി യോ​ഗം

ബഹ്റൈൻ-ഖത്തർ ഫോളോഅപ് കമ്മിറ്റി ആദ്യ യോഗം ചേർന്നു

മ​നാ​മ: ബ​ഹ്റൈ​ൻ-​ഖ​ത്ത​ർ ഫോ​ളോ​അ​പ് ക​മ്മി​റ്റി​യു​ടെ ആ​ദ്യ യോ​ഗം റി​യാ​ദി​ലെ ജി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​സ്ഥാ​ന​ത്ത് ചേ​ർ​ന്നു. പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് ഉ​ഭ​യ​ക​ക്ഷി​ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ് ച​ർ​ച്ച​ക​ളു​ടെ ല​ക്ഷ്യം. രാ​ഷ്ട്രീ​യ​കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ് ഡോ. ​അ​ബ്ദു​ല്ല ബി​ൻ അ​ഹ്മ​ദ് ആ​ൽ ഖ​ലീ​ഫ ബ​ഹ്റൈ​ൻ സം​ഘ​ത്തെ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​അ​ഹ്മ​ദ് ഹ​സ​ൻ അ​ൽ ഹ​മ്മാ​ദി ഖ​ത്ത​ർ സം​ഘ​ത്തെ​യും ന​യി​ച്ചു.

ജി.​സി.​സി​യു​ടെ കെ​ട്ടു​റ​പ്പ് ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് യോ​ഗ​മെ​ന്ന് ഇ​രു​ഭാ​ഗ​ത്തെ​യും പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു. 2021 ജ​നു​വ​രി അ​ഞ്ചി​ന് സൗ​ദി അ​റേ​ബ്യ​യി​ലെ അ​ൽ ഉ​ല​യി​ൽ ചേ​ർ​ന്ന ജി.​സി.​സി ഉ​ച്ച​കോ​ടി​യു​ടെ പ്ര​ഖ്യാ​പ​ന​മ​നു​സ​രി​ച്ച് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളു​ടെ വി​ജ​യം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ യോ​ഗം അ​വ​​ലോ​ക​നം ചെ​യ്തു. ഭാ​വി​യി​ൽ തു​ട​ർ യോ​ഗ​ങ്ങ​ൾ ചേ​രാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു.

ഫെ​ബ്രു​വ​രി എ​ട്ടി​ന് ബ​ഹ്റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്ദു​ൽ ല​ത്തീ​ഫ് ബി​ൻ റാ​ഷി​ദ് അ​ൽ സ​യാ​നി​യും ഖ​ത്ത​ർ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യും റി​യാ​ദി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഉ​ഭ​യ​ക​ക്ഷി സ​മി​തി​ക​ൾ ത​മ്മി​ൽ സം​ഭാ​ഷ​ണം ന​ട​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​ന്ന​ത്തെ കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​ചെ​യ്തു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ബ​ന്ധം തു​ട​രേ​ണ്ട​തി​​ന്റെ പ്രാ​ധാ​ന്യ​വും ഇ​രു​വ​രും എ​ടു​ത്തു​പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം ബ​ഹ്റൈ​ൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യും ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യും ടെ​ലി​ഫോ​ണി​ൽ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. 

Tags:    
News Summary - The first meeting of the Bahrain-Qatar follow-up committee was held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.