മനാമ: ഭീകരതക്കെതിരായ പോരാട്ടം ബഹ്റൈെൻറ മുഖ്യ പരിഗണന വിഷയമാണെന്ന് പാർലമെൻറ് സ്പീക്കർ ഫൗസിയ ബിൻത് അബ്ദുല്ല സൈനൽ പറഞ്ഞു.
ഇൻറർ പാർലമെൻററി യൂനിയെൻറ ഭീകരത വിരുദ്ധ ഉപദേശക സമിതി അധ്യക്ഷൻ ഡോ. റീനോൾഡ് ലോപത്കയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സ്പീക്കർ ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരതയും തീവ്രവാദവും നേരിടുന്നതിൽ സഹകരിക്കുന്നതിനെക്കുറിച്ചും വൈദഗ്ധ്യം പരസ്പരം കൈമാറുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. മേഖലയിലും ആഗോളതലത്തിലും സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കാൻ അന്താരാഷ്ട്ര സഹകരണമുണ്ടാകണമെന്നാണ് ബഹ്റൈെൻറ നിലപാടെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
ഇൻറർ പാർലമെൻററി യൂനിയനുമായി സഹകരിച്ച് സുരക്ഷയും സുസ്ഥിരതയും മെച്ചപ്പെടുത്താനുള്ള പാർലമെൻറിെൻറ താൽപര്യവും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.