മനാമ: ബഹ്റൈനില്‍ 10 വര്‍ഷം മുമ്പ് ഒരു കമ്പനിയില്‍ എത്തിയ മലയാളികളായ 40 പേര് ഒത്തുചേര്‍ന്നു. വിവിധ ജില്ലക്കാരായ ഇവര്‍ 2011ല്‍ ഒരേ ദിവസമാണ് ബഹ്റൈനില്‍ എത്തിയത്. ഹിദ്ദില്‍ ഇക്കായിസ് റസ്റ്റാറൻറില്‍ നടന്ന സുഹൃദ് സംഗമം റഫീഖ് അബ്ബാസ് ഉദ്ഘാടനം ചെയ്തു. പി. സഈദ് അധ്യക്ഷത വഹിച്ചു. ലത്തീഫ് പെരോളി സംസാരിച്ചു. ഷാഫ് വരവൂര്‍ സ്വാഗതവും നൗഫല്‍ നന്ദിയും പറഞ്ഞു. കുര്യാക്കോസ്, കൃഷ്ണന് എന്നിവര്‍ സമ്മാനങ്ങൾ വിതരണം ചെയ്തു. കോഓഡിനേറ്റര്‍മാരായ റിഷാദ് പാങ്, കെ.എസ്. സുബിന്, ഹസന് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.