മനാമ: എടപ്പാൾ, തവനൂർ, വട്ടംകുളം, കാലടി നിവാസികളുടെ കൂട്ടായ്മയായ ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ ഷിഫാ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് നടത്തിയ ഓൺലൈൻ പെയിൻറിങ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
സീനിയർ വിഭാഗത്തിൽ ശിൽപ സന്തോഷ് (ഇന്ത്യൻ സ്കൂൾ ബഹ്റൈൻ), ഫാത്തിമ ഷൈബ (എം.എച്ച് ഇംഗ്ലീഷ് മീഡിയം സ്കൂൾ, എടപ്പാൾ), ഷിഹാം ഇസ്മയിൽ (ഇന്ത്യൻ സ്കൂൾ, ഒമാൻ) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന് അർഹരായി.
ജൂനിയർ വിഭാഗത്തിൽ ടി.പി. ശ്രീപാർവതി (ഭാരതീയ വിദ്യാഭവൻ നടക്കാവ്,എടപ്പാൾ) ഒന്നാം സ്ഥാനവും ദേവനാ പ്രവീൺ (ഏഷ്യൻ സ്കൂൾ ബഹ്റൈൻ) രണ്ടാം സ്ഥാനവും നക്ഷത്ര മധുസൂദൻ (ഇന്ത്യൻ സ്കൂൾ ബഹ്റൈൻ), ഭദ്ര മേനോൻ ശശി (ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ, കടകശ്ശേരി) എന്നിവർ മൂന്നാം സ്ഥാനവും നേടി.
സബ് ജൂനിയർ വിഭാഗത്തിൽ ഫാത്തിമ ഹനാൻ (ഇന്ത്യൻ സ്കൂൾ, ബഹ്റൈൻ), അനായ് കൃഷ്ണ (ഇന്ത്യൻ സ്കൂൾ, ബഹ്റൈൻ), ആദ്യ ബി. മേനോൻ (ഏഷ്യൻ സ്കൂൾ, ബഹ്റൈൻ) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഏറ്റവും കൂടുതൽ ഫേസ്ബുക്ക് ലൈക്ക് ലഭിച്ച ചിത്രത്തിനുള്ള പ്രത്യേക പുരസ്കാരത്തിന് ദീപാൻസ് നായിക് (ഇന്ത്യൻ സ്കൂൾ, ബഹ്റൈൻ) അർഹനായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.