മനാമ: വിദേശകാര്യ മന്ത്രിയും നിലവിലെ ജി.സി.സി മന്ത്രിതല സമിതി അധ്യക്ഷനുമായ ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നായിഫ് ബിൻ ഫലാഹ് മുബാറക് അൽ ഹജ്റഫിനെ സ്വീകരിച്ചു.
കഴിഞ്ഞ ദിവസം ബഹ്റൈൻ സന്ദർശനത്തിനെത്തിയ അദ്ദേഹത്തെയും സംഘത്തെയും ബഹ്റൈനിലേക്ക് സ്വാഗതം ചെയ്യുകയും ജി.സി.സി രാഷ്ട്രങ്ങൾക്കിടയിൽ ശക്തമായ ബന്ധവും സഹകരണവും മെച്ചപ്പെടുത്താനുള്ള ഹജ്റഫിെൻറ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ജി.സി.സി രാഷ്ട്രനേതാക്കൾ ഇതിന് നൽകുന്ന പ്രാധാന്യത്തെ സെക്രട്ടറി ജനറൽ എടുത്തുപറഞ്ഞു. അവരുടെ താൽപര്യങ്ങളും കാഴ്ചപ്പാടുകളും ജി.സി.സിയുടെ കെട്ടുറപ്പിന് കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏകീകൃത ജി.സി.സി പ്രവർത്തനങ്ങൾക്ക് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും നൽകുന്ന പിന്തുണക്ക് നന്ദിയറിയിച്ചു. മേഖലയിലും അന്താരാഷ്ട്ര തലത്തിലും ജി.സി.സി കൂട്ടായ്മക്കുള്ള സ്ഥാനം ഏറെ നിർണായകമാണ്. ജൂൺ 16ന് ചേരുന്ന മന്ത്രിതല സമിതിയുടെ അജണ്ടകളും ചർച്ച ചെയ്തു.
കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫ, ജി.സി.സി കാര്യ വിഭാഗം തലവൻ അബ്ദുൽ അസീസ് മുഹമ്മദ് അൽ ഈദ് എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.