മനാമ: സ്കൂൾ പഠന കാലം മുതൽ തന്നെ രാവിലെയുള്ള പത്രവായന ശീലമായിരുന്നു. പ്രവാസ ജീവിതം തിരഞ്ഞെടുത്തതിനുശേഷം ആ ശീലം തുടരാൻ എന്നെ സഹായിച്ചത് ഗൾഫ് മാധ്യമം തന്നെയാണ്. ലോകത്ത് മനുഷ്യന് നീതി നഷ്ടപ്പെടുന്ന സാഹചര്യങ്ങളിലെല്ലാം ഗൾഫ് മാധ്യമം എഡിറ്റോറിയലുകളിലൂടെ കൃത്യമായ നിലപാടുകൾ പറഞ്ഞത് സമൂഹത്തോടുള്ള പ്രതിബന്ധതയുടെ തെളിവാണ്. കോവിഡ് കാലത്ത് ആരും ശ്രദ്ധിക്കാതെ പോകുന്ന മനുഷ്യരുടെ പ്രശ്നങ്ങൾ പൊതുസമൂഹത്തിലെത്തിക്കുകയും ആവശ്യമായ സഹായങ്ങളെത്തിച്ചും ഗൾഫ് മാധ്യമം മാതൃകാപരമായ പ്രവർത്തനമാണ് നടത്തിയത്.
ബഹ്റൈനിലെ വിവിധ സംഘടനകൾ നടത്തുന്ന പരിപാടികൾ ഫോട്ടോസഹിതം മലയാളികളിലെത്തിക്കുന്നത് എടുത്തുപറയേണ്ടത് തന്നെയാണ്. ഗൾഫ് മാധ്യമം 25 വർഷങ്ങൾ പൂർത്തിയാക്കുന്ന ഈ സമയത്ത് കൂടുതൽ വരിക്കാരുമായി ഇനിയും ഒരുപാട് മുന്നോട്ടുപോകട്ടെയെന്ന് ആശംസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.