മനാമ: ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗം സുധീഷ് രാഘവന്റെ 'തമോദ്വാരം' എന്ന നോവലിന്റെ പ്രകാശനം സംഘടിപ്പിച്ചു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. 'തമോദ്വാര'ത്തിന്റെ വായന ഭൂതകാലത്തിലേക്കുള്ള യാത്രാപേടകമായി മാറിയെന്നും ഭൂതകാലത്തെ പല തരത്തിൽ ഓർമപ്പെടുത്തുന്ന സർഗാത്മക സൃഷ്ടിയാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇ.എ. സലീം പുസ്തകം പരിചയപ്പെടുത്തി. ഒരു അംബേദ്കറിസ്റ്റ് കാഴ്ചപ്പാടിൽനിന്ന് എഴുതപ്പെട്ട ഈ നോവൽ തീർച്ചയായും ചർച്ചചെയ്യപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പലതരം മാർക്കറ്റിങ് തന്ത്രങ്ങളിലൂടെ വലിയതോതിൽ ഹൈപ്പ് സൃഷ്ടിച്ച് വായനക്കാരിലെത്തുന്ന പല പുസ്തകങ്ങളും നിരാശപ്പെടുത്തുന്ന ഇക്കാലത്ത് താമോദ്വാരം ഒരാശ്വാസമാണെന്ന് ആശംസകളർപ്പിച്ചു സംസാരിച്ച എൻ.പി. ബഷീർ പറഞ്ഞു.
അധഃസ്ഥിത ജനവിഭാഗങ്ങളുടെ ശബ്ദമായി മാറുന്ന നോവൽ ഭൂതകാലത്തിലേക്കുള്ള ഒരു റഫറൻസ് കൂടെയാണെന്ന് ഷബനി വാസുദേവ് അഭിപ്രായപ്പെട്ടു. തുടർന്ന് സജി മാർക്കോസ്, ജയചന്ദ്രൻ എന്നിവരും സംസാരിച്ചു. നോവലിസ്റ്റ് സുധീഷ് രാഘവൻ മറുപടി പ്രസംഗം നടത്തി. സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര സ്വാഗതവും അനഘ രാജീവൻ നന്ദിയും പറഞ്ഞു. വിജിന സന്തോഷ്, മനോജ് സദ്ഗമയ, വിനോദ് ജോൺ എന്നിവർ ഏകോപനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.