മനാമ: ബഹ്റൈന്‍ ചരിത്രത്തിലെ ചൂട് കൂടിയ സെപ്റ്റംബറിലൊന്നാണ് കഴിഞ്ഞുപോയതെന്ന് കാലാവസ്ഥ വിഭാഗം വ്യക്തമാക്കി. 1902 മുതല്‍ രേഖപ്പെടുത്തിയ താപനിലയുടെ അളവ് പ്രകാരമാണ് ഈ വര്‍ഷത്തെ സെപ്റ്റംബറില്‍ വര്‍ധിത ചൂടായിരുന്നുവെന്ന റിപ്പോര്‍ട്ട്.
സാധാരണ ശരാശരി താപനില 34.8 ഡിഗ്രിയായിരുന്നു. 2017 സെപ്റ്റംബറിലാണ് തൊട്ടു താഴെ 34.6 ഡിഗ്രി ചൂട് രേഖപ്പെടുത്തിയത്. കൂടിയ ചൂട് ശരാശരി 39.8 ഡിഗ്രിയായിരുന്നു. 1946ന് ശേഷമുള്ള കൂടിയ ചൂടാണിത്. 2017 സെപ്റ്റംബറിലെ കൂടിയ ചൂട് 39.1 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. പോയ മാസം 10 ദിവസം 40 ഡിഗ്രിയിലധികം ചൂട് അനുഭവപ്പെട്ടിരുന്നു. ഏറ്റവും കൂടിയ ചൂടായ 43.7 ഡിഗ്രി രേഖപ്പെടുത്തിയത് സെപ്റ്റംബര്‍ ഒമ്പതിന് എയര്‍പോര്‍ട്ടിലായിരുന്നു. 1946ന് ശേഷമുള്ള കൂടിയ അഞ്ചാമത് ചൂടാണിത്. 2013 സെപ്റ്റംബര്‍ നാലിന് 45.5 ഡിഗ്രിയും 2016 സെപ്റ്റംബര്‍ രണ്ടിന് 45.3 ഡിഗ്രിയും 2008 സെപ്റ്റംബര്‍ 11 ന് 45 ഡിഗ്രിയും 2017 സെപ്റ്റംബര്‍ മൂന്നിന് 44.1 ഡിഗ്രിയുമാണ് മുന്നേ രേഖപ്പെടുത്തിയ ചൂട് കൂടിയ ദിവസങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.