'ജനവിരുദ്ധ സർക്കാറിനെതിരെ ജനം വിധിയെഴുതും'

ന​മ്മു​ടെ സം​സ്ഥാ​ന​ത്ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് വി​ളി​പ്പാ​ട് അ​ക​ലെ എ​ത്തി നി​ൽ​ക്കു​ന്നു. എ​ല്ലാ രാ​ഷ്​​ട്രീ​യ ക​ക്ഷി​ക​ളു​ടെ​യും താ​ഴേ​ത​ട്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നേ​താ​ക്ക​ൾ​ക്ക് ജ​ന​പ്ര​തി​നി​ധി​യാ​വാ​നു​ള്ള അ​വ​സ​ര​ത്തെ ഉ​ത്സ​വ​പ്ര​തീ​തി​യോ​ടെ​യാ​ണ്​ ജ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. നി​ർ​ഭാ​ഗ്യ​ക​രം എ​ന്നു പ​റ​യ​ട്ടെ, ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ആ​ന്തൂ​ർ മു​നി​സി​പ്പാ​ലി​റ്റി ഉ​ൾ​പ്പെ​ടെ ചി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​െൻറ അ​ടി​സ്ഥാ​ന ത​ത്ത്വ​ങ്ങ​ളെ ബ​ലി​ക​ഴി​ക്കു​ന്ന രീ​തി​യി​ൽ മ​സി​ൽ​പ​വ​റും മ​റ്റു സ്വാ​ധീ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് എ​തി​രാ​ളി​ക​ൾ​ക്ക് മ​ത്സ​രി​ക്കു​ന്ന​തി​ന് അ​വ​സ​രം​പോ​ലും നി​ഷേ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​ത് ജ​നാ​ധി​പ​ത്യ​ത്തി​ന് ഭൂ​ഷ​ണ​മ​ല്ല. എ​തി​രാ​ളി​ക​ളെ നി​ശ്ശ​ബ്​​ദ​രാ​ക്കി ജ​യി​ക്കു​േ​മ്പാ​ഴ​ല്ല മ​റി​ച്ച്, മ​ത്സ​രി​ച്ച്​ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തു​േ​മ്പാ​ഴാ​ണ്​ ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം മ​ഹ​ത്ത​ര​മാ​കു​ന്ന​ത്.

ക​ഴി​ഞ്ഞ നാ​ല​ര​വ​ർ​ഷ​ക്കാ​ലം സം​സ്ഥാ​നം ഭ​രി​ച്ച ഇ​ട​തു​പ​ക്ഷ മു​ന്ന​ണി​യു​ടെ അ​ഴി​മ​തി​ക്കും ദു​ർ​ഭ​ര​ണ​ത്തി​നും എ​തി​രെ ജ​നം വി​ധി​യെ​ഴു​തും എ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല. ര​ണ്ടു മ​ഹാ പ്ര​ള​യ​ങ്ങ​ളെ​യും കോ​വി​ഡി​നെ​യും നേ​രി​ട്ടാ​ണ് ന​മ്മ​ൾ മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ഇ​ങ്ങ​നെ​യു​ള്ള മ​ഹാ​മാ​രി​ക​ളെ നേ​രി​ടു​വാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഒ​രു​വി​ധ സാ​മ്പ​ത്തി​ക​സ​ഹാ​യ​വും ചെ​യ്​​തു​ കൊ​ടു​ത്തി​ട്ടി​ല്ല. പ​ക​രം പ​ഞ്ചാ​യ​ത്തി​െൻറ ത​ന​ത് ഫ​ണ്ടി​ൽ നി​ന്നോ അ​ല്ലെ​ങ്കി​ൽ ഗ്രാ​മ​സ​ഭ​ക​ൾ ശി​പാ​ർ​ശ ചെ​യ്​​ത്​ പ്ലാ​നി​ങ് ബോ​ർ​ഡ് അം​ഗീ​ക​രി​ച്ച ഏ​തെ​ങ്കി​ലും പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ചു​കൊ​ണ്ട് ആ ​ഫ​ണ്ടോ വി​നി​യോ​ഗി​ക്കാ​നാ​ണ്​ നി​ർ​ദേ​ശി​ച്ച​ത്. കേ​ര​ള​ത്തി​ലെ ബ​ഹു​ഭൂ​രി​പ​ക്ഷം പ​ഞ്ചാ​യ​ത്തു​ക​ളും ത​ന​ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ദൈ​നം​ദി​ന ചെ​ല​വു​ക​ൾ ന​ട​ത്താ​ൻ വ​ള​രെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന അ​വ​സ​ര​ത്തി​ലാ​ണ് ഇ​ങ്ങ​നെ​യു​ള്ള മ​റ്റു ചെ​ല​വു​ക​ൾ​ക്ക് ഫ​ണ്ട് ക​ണ്ടെ​ത്തേ​ണ്ട​ത്.

പ​ഞ്ചാ​യ​ത്തി​െൻറ ത​ന​ത് ഫ​ണ്ട് എ​ന്നു പ​റ​യു​ന്ന​ത് വീ​ട്ടു നി​കു​തി അ​ട​ക്ക​മു​ള്ള കെ​ട്ടി​ട​നി​കു​തി​ക​ൾ, തൊ​ഴി​ൽ ക​രം, മ​റ്റു ക​മ്യൂ​ണി​റ്റി ഹാ​ളു​ക​ൾ, തി​യ​റ്റ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​നോ​ദ​നി​കു​തി, പൊ​തു മാ​ർ​ക്ക​റ്റു​ക​ളി​ൽ​നി​ന്നു​ള്ള നി​കു​തി എ​ന്നി​വ​യാ​ണ്. ഈ ​ത​ന​ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ശ​മ്പ​ളം, പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ൻ​റി​നും മ​റ്റു അം​ഗ​ങ്ങ​ൾ​ക്കു​ള്ള ഒാ​ണ​റേ​റി​യം, സ്ട്രീ​റ്റ് ലൈ​റ്റ്, പൊ​തു​ടാ​പ്പി​െൻറ വെ​ള്ള​ക്ക​രം തു​ട​ങ്ങി ദൈ​നം​ദി​ന ചെ​ല​വു​ക​ൾ​ക്ക് തു​ക ക​ണ്ടെ​ത്തേ​ണ്ട​ത്. ഇ​തി​നു​പോ​ലും പ്ര​യാ​സ​പ്പെ​ടു​ന്ന പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് മു​ക​ളി​ലാ​ണ് പ്ര​ള​യ​കാ​ല​ത്തും കോ​വി​ഡ് കാ​ല​ത്തും വ​ള​രെ വ​ലി​യ സാ​മ്പ​ത്തി​ക​ബാ​ധ്യ​ത സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​ൽ​പി​ച്ചു​കൊ​ടു​ത്ത​ത്. ക​മ്യൂ​ണി​റ്റി കി​ച്ച​ൻ, ക്വാ​റ​ൻ​റീ​ൻ സെൻറ​ർ എ​ന്നി​വ പ്ര​ഖ്യാ​പി​ച്ച സ​ർ​ക്കാ​ർ അ​തി​നു വേ​ണ്ട ഫ​ണ്ടു​ക​ൾ കൊ​ടു​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ര​ണ്ട​ര​ല​ക്ഷം ബെ​ഡു​ക​ൾ ല​ഭ്യ​മാ​കാ​തെ പോ​യ​ത്. ഇ​തു മൂ​ല​മാ​ണ് പ്ര​വാ​സി​ക​ൾ തി​രി​കെ എ​ത്താ​തി​രി​ക്കാ​ൻ പ്ര​വാ​സി​ക​ൾ എ​ല്ലാം കൊ​റോ​ണ​വാ​ഹ​ക​രാ​ണ് എ​ന്ന് ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

കോ​വി​ഡ്​ കാ​ല​ത്ത് പ്ര​വാ​സി​ക​ളെ ഏ​റ്റ​വും കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടി​ച്ച കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്കെ​തി​രെ വി​ധി എ​ഴു​താ​ൻ എ​ല്ലാ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളും ത​യാ​റെ​ടു​ത്തു​ക​ഴി​ഞ്ഞു. സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 5000 രൂ​പ​പോ​ലും ല​ഭി​ക്കാ​ത്ത അ​നേ​കം പ്ര​വാ​സി​ക​ൾ ഇ​പ്പോ​ഴും ഉ​ണ്ട് എ​ന്ന​ത് സ​ർ​ക്കാ​റി​ന് പ്ര​വാ​സി​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന​യാ​ണ് വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. നോ​ർ​ക്ക അ​പേ​ക്ഷ ക്ഷ​ണി​ച്ചു​കൊ​ണ്ട്, അ​ന്വേ​ഷ​ണം ന​ട​ത്തി യ​ഥാ​ർ​ഥ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് എ​ത്തി​ച്ചു കൊ​ടു​ക്കാ​ൻ ആ ​പ​ട്ടി​ക​യും പ​ണ​വും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും മു​നി​സി​പ്പ​ലി​റ്റി​ക​ൾ​ക്കും കോ​ർ​പ​റേ​ഷ​നു​ക​ൾ​ക്കും ന​ൽ​കി​യി​രു​ന്നെ​ങ്കി​ൽ പൂ​ർ​ണ​മാ​യും എ​ല്ലാ​വ​ർ​ക്കും ല​ഭി​ക്കു​മാ​യി​രു​ന്നു.

അ​ഴി​മ​തി​യി​ൽ മു​ങ്ങി​ക്കു​ളി​ച്ച ഒ​രു സ​ർ​ക്കാ​റാ​ണ് സം​സ്ഥാ​നം ഭ​രി​ക്കു​ന്ന​ത്. ന​യ​ത​ന്ത്ര ബാ​ഗ് വ​ഴി സ്വ​ർ​ണം ക​ട​ത്തി​യ​ത് മു​ത​ൽ പാ​വ​പ്പെ​ട്ട ആ​ളു​ക​ൾ​ക്ക് ഭ​വ​നം നി​ർ​മി​ച്ചു​കൊ​ടു​ക്കു​ന്ന ലൈ​ഫ് പ​ദ്ധ​തി​യി​ൽ​പോ​ലും ക്ര​മ​ക്കേ​ട്​ ന​ട​ത്തി​യ​തു​ൾ​പ്പെ​ടെ ആ​രോ​പ​ണ​ങ്ങ​ൾ ഏ​റെ​യാ​ണ്.

സ്പ്രി​ൻ​ക്ല​ർ, ബ്രൂ​വ​റി, പ​മ്പ​യി​ലെ മ​ണ​ൽ ക​ള്ള​ക്ക​ട​ത്ത് തു​ട​ങ്ങി നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ൾ നേ​രി​ടു​ന്ന സ​ർ​ക്കാ​ർ ഏ​റ്റ​വും അ​വ​സാ​നം കി​ഫ്‌​ബി​യു​ടെ പേ​രി​ൽ ന​ട​ത്തി​യ ഭ​ര​ണ ദു​ർ​വി​നി​യോ​ഗ​വും പു​റ​ത്താ​യി. ന​മ്മു​ടെ രാ​ജ്യ​ത്തു ത​ന്നെ ഏ​ഴോ, ഏ​ഴ​ര​യോ, എ​ട്ടോ ശ​ത​മാ​നം പ​ലി​ശ​ക്ക് പ​ണം ക​ടം കി​ട്ടു​ന്ന അ​വ​സ​രം ഉ​ണ്ടാ​യ​പ്പോ​ൾ വി​ദേ​ശ​ത്തു നി​ന്ന് പ​ത്തു ശ​ത​മാ​ന​ത്തോ​ട് അ​ടു​ത്ത പ​ലി​ശ​ക്ക് പ​ണം ക​ട​മെ​ടു​ക്കു​ന്ന​ത് വ​രാ​നി​രി​ക്കു​ന്ന എ​ല്ലാ സ​ർ​ക്കാ​റു​ക​ളെ​യും ബാ​ധി​ക്കും.

ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് അ​ധി​കാ​ര​വും പ​ണ​വും കൈ ​മാ​റി എ​ന്ന് ന​മ്മ​ൾ പ​റ​യു​മ്പോ​ഴും ഗ്രാ​മ​സ​ഭ​ക​ൾ കൂ​ടി ശി​പാ​ർ​ശ ചെ​യ്യു​ന്ന പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ർ​ക്കാ​ർ സ​മ്മ​തി​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ക്കാ​ല​മാ​യി പ്ലാ​ൻ ഫ​ണ്ടി​െൻറ അ​വ​സാ​ന ഗ​ഡു പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ല​ഭി​ക്കു​ന്നി​ല്ല. ഓ​രോ വ​ർ​ഷ​വും 25 ശ​ത​മാ​ന​ത്തോ​ളം പ്ലാ​ൻ ഫ​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ന​ഷ്​​ട​പ്പെ​ടു​ത്തു​ന്ന നി​ല​പാ​ടാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​ത്.

ഈ ​അ​വ​സ്ഥ മാ​റി പൂ​ർ​ണ​മാ​യും മ​ഹാ​ത്മ​ജി വി​ഭാ​വ​നം​ചെ​യ്​​ത ഗ്രാ​മ​സ്വ​രാ​ജും രാ​ജീ​വ്‌ ഗാ​ന്ധി സ്വ​പ്​​നം ക​ണ്ട ഗ്രാ​മ​ങ്ങ​ളു​ടെ സ്വ​യം​ഭ​ര​ണ​വും യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ യു.​ഡി.​എ​ഫ്​ വി​ജ​യി​ക്കേ​ണ്ട​ത്​ അ​നി​വാ​ര്യ​മാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.