മനാമ: ബഹ്റൈൻ കേരളീയ സമാജം ഫിലിം ക്ലബിെൻറ ആഭിമുഖ്യത്തിൽ നിർമിച്ച ഫീച്ചർ ഫിലിം 'നിയതം' സമാജം യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു. സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള പ്രകാശനം ചെയ്തു. ചടങ്ങിൽ സമാജം കലാവിഭാഗം സെക്രട്ടറി പ്രദീപ് പത്തേരി, സൂര്യ ഇൻറർനാഷനൽ ചെയർമാൻ സൂര്യ കൃഷ്ണമൂർത്തി, ചലച്ചിത്ര താരങ്ങളായ വിജയരാഘവൻ, ശിവജി ഗുരുവായൂർ എന്നിവർ ആശംസ നേർന്നു. മനോഹരൻ പാവറട്ടി നന്ദി പറഞ്ഞു. നന്ദന ഉണ്ണികൃഷ്ണൻ ചടങ്ങുകൾ നിയന്ത്രിച്ചു.
കോവിഡ് കാലത്തെ പ്രവാസികളുടെ ബുദ്ധിമുട്ടുകളും മാനസിക സംഘർഷങ്ങളും കോർത്തിണക്കിയാണ് ഒരു മണിക്കൂർ സിനിമ നിർമിച്ചത്. രാജേഷ് സോമൻ കഥയും തിരക്കഥയും സംവിധാനവും ജീവൻ പത്മനാഭൻ ഛായാഗ്രഹണവും നിർവഹിച്ചു.ബഹ്റൈനിൽ കലാരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന മനോഹരൻ പാവറട്ടി, വിനോദ് അലിയത്ത്, ബിനോജ് പാവറട്ടി, ഉണ്ണി എന്നിവർ മുഖ്യവേഷങ്ങൾ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.