മനാമ: കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കൂടുതൽ മുൻ പ്രവാസികൾ രംഗത്ത്. വിവിധ പഞ്ചായത്തുകളിൽ ജനവിധി തേടാൻ ഒരുങ്ങുകയാണ് ഇവർ.വാണിമേൽ ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽനിന്ന് യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന സിദ്ദീഖ് വെള്ളിയോടാണ് ബഹ്റൈനിൽനിന്നുള്ള മറ്റൊരു മുൻ പ്രവാസി. എഴുത്തുകാരനും പ്രഭാഷകനുമായ ഇദ്ദേഹം കോഴിക്കോട് ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറിയായും കെ.എം.സി.സി സ്റ്റേറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ പ്രവാസി ലീഗിെൻറ നാദാപുരം മണ്ഡലം ജനറൽ സെക്രട്ടറിയാണ്.
മൂടാടി ഗ്രാമപഞ്ചായത്ത് 17ാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥിയായ പുത്തലത്ത് റഫീഖും ബഹ്റൈൻ പ്രവാസിയായിരുന്നു. കോൽക്കളി കലാകാരനുമായ ഇദ്ദേഹം കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ ഭാരവാഹിയായിരുന്നു. മൂടാടി പഞ്ചായത്ത് കെ.എം.സി.സി പ്രസിഡൻറ് സ്ഥാനവും വഹിച്ചിരുന്നു.
പേരാമ്പ്ര മണ്ഡലം കെ.എം.സി.സി ഭാരവാഹിയായിരുന്ന ആവള അമ്മത് അരിക്കുളം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽനിന്നാണ് യു.ഡി.എഫ് സ്ഥാനാർഥിയായി ജനവിധി തേടുന്നത്. മികച്ച അനൗൺസറുമായ ഇദ്ദേഹം കെ.എം.സി.സി കോഴിക്കോട് ജില്ല സെക്രട്ടറിമാരിൽ ഒരാളായിരുന്നു.ബഹ്റൈൻ കെ.എം.സി.സി കാസർകോട് ജില്ല ഒാർഗനൈസിങ് സെക്രട്ടറിയായിരുന്ന നവാസ് പട്ളയും ജനവിധി തേടി രംഗത്തുണ്ട്. മധൂർ പഞ്ചായത്ത് മൂന്നാം വാർഡിൽനിന്നാണ് യു.ഡി.എഫ് സ്ഥാനാർഥിയായി അദ്ദേഹം മത്സരിക്കുന്നത്.
നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പിെൻറ ആരവമുയർന്നുകഴിഞ്ഞല്ലോ! ഗൾഫിലും അതിെൻറ ആവേശം പ്രകടമാണ്. ഇൗ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്കും ഒേട്ടറെ കാര്യങ്ങൾ പറയാനുണ്ട്.
സ്വന്തം പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപറേഷനെക്കുറിച്ച്, വാർഡിനെക്കുറിച്ച്, നാടിെൻറ വികസനത്തെക്കുറിച്ച്, സ്ഥാനാർഥികളെക്കുറിച്ച്, രാഷ്ട്രീയ പാർട്ടികളെക്കുറിച്ച്, സമകാലിക സംഭവങ്ങളെയും വിവാദങ്ങളെയും കുറിച്ച് എല്ലാം വായനക്കാർക്ക് പറയാനുള്ളത് പങ്കുവെക്കാൻ പ്രവാസി പത്രിക എന്ന പേരിൽ ഒരു പംക്തി ആരംഭിക്കുകയാണ്.
ചുരുക്കിയെഴുതിയ കുറിപ്പുകൾ നിങ്ങളുടെ ഫോേട്ടാ, മൊബൈൽ നമ്പർ സഹിതം ഇ-മെയിൽ ചെയ്യുക.അയക്കേണ്ട വിലാസം: edtrbhn@gulfmadhyamam.net
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.