മനാമ: ഗസ്സയിലെ സംഭവവികാസങ്ങൾ ബഹ്റൈൻ വിലയിരുത്തുകയും സമാധാന ശ്രമങ്ങളുണ്ടാകണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഫലസ്തീനിലെ വിവിധ ഗ്രൂപ്പുകളും ഇസ്രായേൽ സൈനികരും തമ്മിൽ നടക്കുന്ന ആക്രമണങ്ങളിൽ നൂറിലധികംപേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സമാധാനം തിരികെ കൊണ്ടുവരുന്നതിന് എല്ലാവരും സംയമനത്തിലേക്കും സമവായത്തിലേക്കും എത്തേണ്ടതുണ്ട്. അക്രമങ്ങൾ തുടരുന്നത് സമാധാനശ്രമങ്ങളെ ബഹുദൂരം അകറ്റുകയും മേഖല അശാന്തമാവുകയും ചെയ്യും. അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് സമാധാനപൂർണമായ അന്തരീക്ഷം തിരികെയെത്തിക്കുന്നതിന് അടിയന്തര ഇടപെടൽ ആവശ്യമാണെന്നും ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.