വാഹനാപകടം; തിരുവല്ല സ്വദേശി ബഹ്റൈനിൽ മരിച്ചു

മനാമ: റിഫയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ തിരുവല്ല സ്വദേശി മരിച്ചു. നിരണം മുട്ടേൽ പുത്തൻപുരയിൽ യോഹന്നാൻ മത്തായി (50) ആണ് മരിച്ചത്. റിഫയിലേക്കുള്ള ശൈഖ് ജാബർ അൽ സബ ഹൈവേയിൽ വെള്ളിയാഴ്ചയാണ് അപകടം.

റോഡരികിലൂടെ നടക്കവേ വാഹനം പാഞ്ഞുകയറുകയായിരുന്നു. ഭാര്യ: അന്നമ്മ മത്തായി. തുടർനടപടികൾ സ്വീകരിച്ചെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

Tags:    
News Summary - Thiruvalla native died in bahrain road accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.