മനാമ: തൊണ്ടയിൽ അർബുദം ബാധിച്ച 60കാരനായ ബഹ്റൈനിക്ക് സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ഡോക്ടർമാരുടെ ഇടപെടലിൽ ലഭിച്ചത് പുതുജീവിതം. വിജയകരമായ ശസ്ത്രക്രിയയിലൂടെ ഇദ്ദേഹത്തിന് രോഗസൗഖ്യം നൽകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇവിടത്തെ ഡോക്ടർമാർ.
ഇ.എൻ.ടി വിഭാഗത്തിലെ ഡോ. ദിനാഷബീബ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. മെൽദ ഖലീൽ എന്നിവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.
ശ്വാസനാളത്തിലെ മുഴയെത്തുടർന്ന് ഭക്ഷണം കഴിക്കാനും ശ്വസിക്കാനും പ്രയാസപ്പെടുന്ന നിലയിലാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ തൊണ്ടയിൽ അർബുദമാണെന്ന് തിരിച്ചറിഞ്ഞു. ഉടൻതന്നെ ഇദ്ദേഹത്തിന് അടിയന്തരചികിത്സ ലഭ്യമാക്കുകയും ശസ്ത്രക്രിയ നടത്തുകയുമായിരുന്നു.
വളരെ ചുരുങ്ങിയ സമയംകൊണ്ട് രോഗിയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാരുടെ ദ്രുതഗതിയിലുള്ള ഇടപെടലിലൂടെ സാധിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ആരോഗ്യപ്രവർത്തകരുടെ മികവാണ് ശസ്ത്രക്രിയയുടെ വിജയം തെളിയിക്കുന്നതെന്ന് ഡോ. ദിനാ ഷബീബ് പറഞ്ഞു.
ആരോഗ്യരംഗത്തെ മുൻനിര സ്ഥാപനമായി സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മാറിക്കൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.