മനാമ: സ്വാതന്ത്ര്യ സമര ചരിത്രത്തെയും അതിനായി ജീവത്യാഗം ചെയ്ത മഹദ് വ്യക്തിത്വങ്ങളെയും ചരിത്രത്താളുകളിൽ നിന്നും പാഠപുസ്തകങ്ങളിൽ നിന്നും നീക്കംചെയ്തുവരുന്ന വർത്തമാനകാലത്ത് ‘സ്വാതന്ത്ര്യത്തിന്റെ നാൾവഴികളിലൂടെ’ സഞ്ചരിക്കാൻ ലക്ഷ്യം വെച്ചുകൊണ്ട് റയ്യാൻ സ്റ്റഡി സെന്റർ വിവിധ പരിപാടികളോടെ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ആഗസ്റ്റ് 15ന് വൈകീട്ട് 4.30ന് വിദ്യാർഥികൾക്കായി പെയിന്റിങ്, ക്വിസ്, കവിത പാരായണം, പ്രസംഗം എന്നീ മത്സരങ്ങളും 16ന് രാത്രി എട്ടിന് റയ്യാൻ സ്റ്റഡി സെന്ററിൽ വെച്ച് സെമിനാറും സംഘടിപ്പിക്കുന്നു.
മാധ്യമ പ്രവർത്തകൻ സിറാജ് പള്ളിക്കര, കെ.എം.സി.സി പ്രതിനിധി റഫീഖ് തോട്ടക്കര, തണൽ ചാരിറ്റി പ്രതിനിധി റഷീദ് മാഹി എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. അൽ മന്നാഇ മലയാള വിഭാഗം സെക്രട്ടറി രിസാലുദ്ദീൻ, യുവ കവി സാദിഖ് ബിൻ യഹ്യ എന്നിവരും സെമിനാറിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചിത്ര രചനയിലും മറ്റു മത്സരങ്ങളിലും പങ്കെടുക്കുന്ന കുട്ടികൾ ഗൂഗ്ൾ ഫോമിലൂടെ അവരുടെ രജിസ്ട്രേഷൻ നടത്തേണ്ടതാണെന്ന് റയ്യാൻ സ്റ്റഡി സെന്റർ പ്രിൻസിപ്പൽ ലത്തീഫ് ചാലിയം അറിയിച്ചു. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും നൽകും.
പരിപാടിയുടെ നടത്തിപ്പിനായി വി.പി. അബ്ദുൽ റസാഖ് ചെയർമാനായും, ടി.പി. അബ്ദുൽ അസീസ്, അബ്ദുൽ ഗഫൂർ പാടൂർ, ഹംസ അമേത്ത് (ഉപദേശക സമിതി), ലത്തീഫ് ചാലിയം (കൺവീനർ) പി.കെ. നസീർ, ഫക്രുദ്ദീൻ, നഫ്സിൻ (പ്രോഗ്രാം കോഓഡിനേഷൻ) സലീം പാടൂർ (ട്രാൻസ്പോർട്ട്), സാദിഖ് ബിൻ യഹ്യ (പബ്ലിസിറ്റി), അബ്ദുൽ സലാം (സാമ്പത്തികം) എന്നിവരടങ്ങുന്ന സ്വാഗത സംഘം രൂപവത്കരിച്ചു. പരിപാടിയിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരങ്ങളിൽ പങ്കെടുക്കാനായി വിദ്യാർഥികൾക്ക് 3302 4471, 3604 6005, 3985 9510 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.