തു​മ്പ​ക്കു​ടം ബ​ഹ്റൈ​ൻ സൗ​ദി​യ ചാ​പ്റ്റ​റി​ന്റെ ഓ​ണാ​ഘോ​ഷം

തു​മ്പ​ക്കു​ടം ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും സംഘടിപ്പിച്ചു

മ​നാ​മ: തു​മ്പ​ക്കു​ടം ബ​ഹ്റൈ​ൻ സൗ​ദി​യ ചാ​പ്റ്റ​റി​ന്റെ അ​ഭി​മു​ഖ്യ​ത്തി​ൽ ടെ​റ​സ് ഗാ​ർ​ഡ​നി​ൽ​വെ​ച്ച് ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും ന​ട​ന്നു. പൂ​ജാ​നാ​ട്യ​ത്തോ​ടെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ ചെ​ണ്ട​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ഭ​ദ്ര​ദീ​പം തെ​ളി​ച്ചു. ക​ലാ​ഭ​വ​ൻ ബി​നു ഒ​രു​ക്കി​യ ഗാ​ന​മേ​ള​യും മ​ജീ​ഷ്യ​ൻ ബി​നു കോ​ന്നി​യു​ടെ മാ​ജി​ക്​​ഷോ​യും വി​വി​ധ​ഇ​നം ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

പ്ര​ശ​സ്ത സി​നി ആ​ർ​ട്ടി​സ്റ്റ് ത​ങ്ക​ച്ച​ൻ വി​തു​ര മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ രാ​ജു ക​ല്ലും​പു​റ​ത്തെ അ​സോ​സി​യേ​ഷ​ൻ ആ​ദ​രി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ജോ​ജി കോ​മാ​ട്ടേ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ർ​ഗീ​സ് മോ​ടി​യി​ൽ, ഓ​മ​ന ജോ​യി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.പ്രോ​ഗ്രാം ക​ൺ​വീ​ന​റാ​യി പ്ര​വ​ർ​ത്തി​ച്ച മോ​ൻ​സി ബാ​ബു​വും ഡെ​ന്നി​യും ന​ന്ദി പ​റ​ഞ്ഞു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു.

Tags:    
News Summary - Thumbakkudam conducted Onam celebration and Family Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.