മനാമ: ബഹ്റൈനിലെ തിരൂർ നിവാസികളുടെ കൂട്ടായ്മയായ ബഹ്റൈൻ തിരൂർ കൂട്ടായ്മ അഞ്ചാം വാർഷികവും കുടുംബസംഗമവും വിവിധ കലാപരിപാടി കളോടെ ബി.എം.സി ഹാളിൽ ആഘോഷിച്ചു. കൂട്ടായ്മ പ്രസിഡന്റ് അഷ്റഫ് കുന്നത്തുപറമ്പിൽ അധ്യക്ഷത വഹിച്ചു.
സാമൂഹിക പ്രവർത്തകനായ ഫസൽ ഹഖ് ഉദ്ഘാടനം നിർവഹിച്ചു. ബി.എം.സി ചെയർമാനും സാമൂഹിക പ്രവർത്തകനുമായ ഫ്രാൻസിസ് കൈതാരത്ത് മുഖ്യാതിഥിയായിരുന്നു. പ്രവാസി ഗൈഡൻസ് ഫോറം കൗൺസിലറായ ജസീല മുജീബ് മോട്ടിവേറ്ററായിരുന്നു. ആക്ടിങ് സെക്രട്ടറി റമീസ് സ്വാഗതപ്രസംഗം നടത്തി. വാഹിദ് ബിയ്യാത്തിൽ, ഷഹാസ് കല്ലിങ്ങൽ എന്നിവർ ആശംസകളറിയിച്ചു. ഇസ്മയിൽ കൈനിക്കരയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.
അനൂപ് റഹ്മാൻ നന്ദി രേഖപ്പെടുത്തി. സതീശൻ, അഷ്റഫ് പൂക്കയിൽ, ശ്രീനിവാസൻ, ഫാറൂഖ് അയ്യൂബ്, അനിൽ തിരുർ, റഹീം, റിച്ചു, നജ്മുദ്ദീൻ, അൻവർ ജീതിൻദാസ്, ജിമ്പു, മമ്മു കുട്ടി, റഷീദ്, മൊയ്തീൻ, കുഞ്ഞാവ, സമദ്, ഹനീഫ, താജുദ്ദീൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. കൂട്ടായ്മയുടെ മുഖ്യരക്ഷാധികാരി ഷമീർ പൊട്ടച്ചോലയുടെ നേതൃത്വത്തിൽ ദാറുൽഷിഫ മെഡിക്കൽ സെന്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.