മനാമ: തലശ്ശേരി മാഹി കള്‍ച്ചറല്‍ അസോസിയേഷന് (ടി.എം.സി.എ) നാട്ടിലെ നിര്‍ധനരായ രണ്ടു യുവതികള്‍ക്ക് സഹായധനം നല്കാന് തീരുമാനിച്ചു. ജീവിത പ്രാരാബ്ധങ്ങള്‍ മൂലം വലിയ രീതിയില്‍ കടക്കെണിയില്‍ അകപ്പെട്ടു പോയ തലശ്ശേരി ധർമടത്തുള്ള യുവതിയുടെ കടബാധ്യതകള്‍ തീര്‍ത്തുകൊടുക്കാനും ഭര്‍ത്താവിന്റെ പെട്ടെന്നുള്ള മരണകാരണം സ്വന്തം വീടുപണി നിലച്ചുപോയ മുന്‍ ബഹ്റൈന്‍ പ്രവാസിയും പരേതനുമായ ഒരാളുടെ വിധവയുടെ വീടു പണി പുനരാരംഭിക്കാൻ വേണ്ടിയും സാമ്പത്തികസഹായം നല്കാന് എക്സിക്യുട്ടിവ് കമ്മിറ്റി തീരുമാനിച്ചു.
സഹായധനം എത്രയും പെട്ടെന്ന് അതത് പ്രദേശത്തെ തങ്ങളുടെ അംഗങ്ങള്‍ മുഖേന നാട്ടിലെത്തിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ പ്രസിഡന്റ് നവാസ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എഫ്.എം.ഫൈസല്‍ സ്വാഗതവും സ്പോര്‍ട്സ് സെക്രട്ടറി ജാവേദ് ടി.സി.എ നന്ദിയും പറഞ്ഞു. രക്ഷാധികാരികളായ ഫുവാദ് കെ.പി, കെ.എന്‍.സാദിഖ് , വി.കെ. ഫിറോസ്, ഷംസുദ്ദീന്.വി.പി, റിയാസ് കെ.പി, അഫ്സല്, ബിനിയാമിന്‍ യാഖൂബ്, നൗഷാദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.