മനാമ: തലശ്ശേരി മാഹി കൾചറൽ അസോസിയേഷൻ മനാമ കെ.എം.സി.സി ഹാളിൽ നടത്തിയ ബഹ്റൈൻ ദേശീയ ദിനാഘോഷം കുടുംബസംഗമം പരിപാടിയിൽ കുടുംബങ്ങളടക്കം നാനൂറിലേറെ പേർ പങ്കെടുത്തു. ചടങ്ങിൽ പ്രസിഡന്റ് നവാസ് അധ്യക്ഷത വഹിച്ചു.
സാമൂഹിക പ്രവർത്തകനും പ്രതിഭ നേതാവുമായ സുബൈർ കണ്ണൂർ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ഫൈസൽ എഫ്.എം സ്വാഗതവും സ്പോർട്സ് സെക്രട്ടറി ജാവേദ് ടി.സി.എ നന്ദിയും പറഞ്ഞു.
രക്ഷാധികാരികളായ ഫുവാദ് കെ.പി, കെ.എൻ. സാദിഖ് എന്നിവർ സംസാരിച്ചു. ടി.എം.സി.എ കുടുംബാംഗങ്ങൾ അവതരിപ്പിച്ച ഒപ്പനയും അറബിക് ഡാൻസും ഗാനങ്ങളും കുട്ടികളുടെ ഫാഷൻ ഷോയും പരിപാടികൾക്ക് നിറപ്പകിട്ടേകി. നസീബ് പ്രോഗ്രാം കൺവീനറും ഷർമിന നൃത്തങ്ങളുടെ കൊറിയോ ഗ്രാഫറും ആയിരുന്നു. ശംസുദ്ദീൻ വി.പി, അഫ്സൽ, വി.കെ. ഫിറോസ്, റഹീസ് കെ.പി, യാഖൂബ്, ശബാബ്, സഫർ, അഫ്സൽ, ബിന്യാമിൻ, നൗഷാദ്, റാഷി, മിദ്ലാജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. റഹീസ് പി.വി, ഷമീം, അബ്ദുൽ റാസിഖ്, ഫിറോസ് മാഹി, സഫ്നിൻ, റഹീസ് മുഹമ്മദ് എന്നിവർ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.