മനാമ: തലശ്ശേരി മുസ്ലിം വെൽഫയർ അസോസിയേഷൻ (ടി.എം.ഡബ്ല്യൂ.എ.) ബഹ്റൈൻ ചാപ്റ്ററിന്റെ പ്രഥമയോഗം ഗുദൈബിയ ചേർന്നു. ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ പാലിക്കണ്ടി സ്വാഗതം പറഞ്ഞു.
ചടങ്ങിൽ പ്രസിഡന്റ് വി.പി. അബ്ദ് റസാഖ് അധ്യക്ഷത വഹിച്ചു. രണ്ടരപ്പതിറ്റാണ്ടുകളായി നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ തലശ്ശേരി മുനിസിപ്പാലിറ്റി പരിധിയിൽനിന്നും വിപുലപ്പെടുത്തിയ സാഹചര്യത്തിൽ കൂടുതൽ ആളുകളിലേക്ക് സംഘടനയുടെ പ്രവർത്തനങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായി നടന്ന ചർച്ചയിൽ റഷീദ് മാഹി, ഹസീബ് അബ്ദുറഹ്മാൻ, മുഹമ്മദ് അലി പരിയാട്ട്, ഷിറാസ് അബ്ദു റസാഖ്, ഡോ. റിസ്വാൻ നസീർ, ഡോ. ദിയൂഫ് അലി, എം.എം. റിൻഷാദ് എന്നിവർ സംസാരിച്ചു.
സംഘടനപ്രവർത്തനത്തിന്റെ ഭാഗമായി 2024 ഫെബ്രുവരി മാസം തലശ്ശേരി ഫുഡ് ഫെസ്റ്റിവൽ നടത്തുന്നതിനായി നിസാർ ഉസ്മാൻ, സി.കെ. ഹാരിസ്, ടി.കെ. അഷ്റഫ്, ഇർഷാദ് ബംഗ്ലാവിൽ, ഷഹബാസ്, മുനാസിം മുസ്തഫ എന്നിവരടങ്ങുന്ന ഒരു സബ് കമ്മിറ്റി രൂപവത്കരിച്ചു. രിസാലുദ്ദീൻ പുന്നോൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.