ടുഗതർ -വി. കെയറിന്റെ ആഭിമുഖ്യത്തിൽ തൊഴിലാളികൾക്കായി സംഘടിപ്പിച്ച ഇഫ്താർ കിറ്റ്
വിതരണത്തിൽനിന്ന്
മനാമ: ടുഗതർ -വി. കെയറിന്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ വിവിധ തൊഴിലിടങ്ങളിലെ സഹോദന്മാരെ ഒരു കുടക്കീഴിൽ അണിനിരത്തി രാജ്യത്തെ ആദ്യ ജനകീയ സാഹോദര്യ ഇഫ്താർ കിറ്റ് വിതരണം സംഘടിപ്പിച്ചു.
ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ് യൂസുഫ് യാഖൂബ് ലോറി മുഖ്യ കാർമികത്വം വഹിച്ച ചടങ്ങിൽ വിവിധ മന്ത്രാലയ ഉദ്യോഗസ്ഥർ, വൺ ബഹ്റൈൻ ഭാരവാഹി ആന്റണി പൗലോസ്, വളന്റിയർ ടീം, വിവിധ സാമൂഹിക സേവന സന്നദ്ധർ, സംഘടനകൾ, മീഡിയ വിങ് സംഘടന ഭാരവാഹികൾ, സ്ഥാപന ഉടമകൾ, മറ്റു സദ്വേശി- വിദേശികളായ വിവിധ മേഖലയിലുള്ളവരും പങ്കെടുത്തു.
കോഓഡിനേറ്റർ ബഷീർ അമ്പലായിയുടെ നേതൃത്വത്തിലാണ് കിറ്റ് വിതരണം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.