സി.​ബി.​എ​സ്.​ഇ പ​ത്ത്, 12 പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ച്ച കു​ട്ടി​ക​ളെ സി​ജി ലേ​ഡീ​സ് വി​ങ് അ​നു​മോ​ദി​ക്കു​ന്നു

ഉന്നത വിജയികൾക്ക് ‘സിജി’ ഉപഹാരം

മ​നാ​മ: വി​ദ്യാ​ഭ്യാ​സ, ക​രി​യ​ർ ഗൈ​ഡ​ൻ​സ് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ‘സി​ജി’​യു​ടെ പ്ര​വ​ർ​ത്ത​ക​ർ സി.​ബി.​എ​സ്.​ഇ പ​ത്ത്, 12 ക്ലാ​സ് പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ച്ച കു​ട്ടി​ക​ളെ അ​നു​മോ​ദി​ച്ചു. കു​ട്ടി​ക​ളു​ടെ പ​ഠ​ന​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും അ​വ​രെ മാ​ന​സി​ക​മാ​യി പി​ന്തു​ണ​ക്കു​ന്ന​തി​നും സി​ജി ലേ​ഡീ​സ് വി​ങ് പ്ര​വ​ർ​ത്ത​ക​രാ​യ ഡോ. ​അ​നീ​സ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലൈ​ല, ശ​സ്നീം, ജ​സീ​ല എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ഇ​ബ്നു ഹൈ​തം സ്കൂ​ളി​ൽ, കോ​മേ​ഴ്‌​സി​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടി​യ മൗ​സ ആ​യി​ഷ യൂ​സു​ഫി​ന്റെ വീ​ട് സ​ന്ദ​ർ​ശി​ക്കു​ക​യും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു. മ​ല​യാ​ളി കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ കാ​ര്യ​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ സ​ഹ​ക​ര​ണ​വും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കാ​ൻ സി​ജി ത​യാ​റാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Top winners were awarded 'CG'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.