മനാമ: ‘നൗക ബഹ്റൈൻ’ സാംസ്കാരിക സംഘടന ടി.പി. ചന്ദ്രശേഖരൻ, കെ.എസ്. ബിമൽ അനുസ്മരണം നടത്തി. സഗയ കെ.സി.എ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ നൗക ബഹ്റൈൻ എക്സിക്യൂട്ടിവ് അംഗം മഹേഷ് പുത്തോളി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ സിറാജ് പള്ളിക്കര ‘മാധ്യമങ്ങൾക്ക് വിലങ്ങ് വീഴുമ്പോൾ ജനാധിപത്യത്തിന് സംഭവിക്കുന്നത്’ എന്ന വിഷയത്തിൽ സംസാരിച്ചു.
ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങളെന്നും അതിനു വിലങ്ങു വീഴുമ്പോൾ ജനാധിപത്യം ഫാഷിസമായി മാറുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നൗക ബഹ്റൈൻ സെക്രട്ടറി സജിത്ത് വെള്ളിക്കുളങ്ങര സ്വാഗതം പറഞ്ഞ യോഗത്തിൽ ടി.കെ. അനീഷ്, ബിനുകുമാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഷഫീർ മടപ്പള്ളി നന്ദി പറഞ്ഞു. സമ്മേളനം ആർട്ടിസ്റ്റ് നമ്പൂതിരിയുടെ നിര്യാണത്തിൽ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.