കോ​ട്ട​യം നേ​റ്റി​വ് ബാ​ൾ അ​സോ​സി​യേ​ഷ​ൻ ബ​ഹ്റൈ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ട​ൻ പ​ന്തു​ക​ളി ടൂ​ർ​ണ​മെ​ന്റ് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

നാ​ട​ൻ പ​ന്തു​ക​ളി ടൂ​ർ​ണ​മെ​ന്റ് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു

മ​നാ​മ: കോ​ട്ട​യം നേ​റ്റി​വ് ബാ​ൾ അ​സോ​സി​യേ​ഷ​ൻ ബ​ഹ്റൈ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന കോ​ട്ട​യ​ത്തി​ന്റെ ത​ന​ത് കാ​യി​ക വി​നോ​ദ​മാ​യ നാ​ട​ൻ പ​ന്തു​ക​ളി ടൂ​ർ​ണ​മെ​ന്റ് കേ​ര​ള സ​ഹ​ക​ര​ണ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, കോ​ട്ട​യം നേ​റ്റി​വ് ബാ​ൾ അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്ത് കു​രു​വി​ള, പ്ര​സി​ഡ​ന്റ് ഷോ​ൺ പു​ന്നൂ​സ്, സെ​ക്ര​ട്ട​റി മോ​ബി കു​ര്യാ​ക്കോ​സ്, ജോ​യ​ന്റ് സെ​ക്ര​ട്ട​റി ബി​ജോ​യ് കു​ര്യാ​ക്കോ​സ്, വൈ​സ് പ്ര​സി​ഡ​ന്റ് നി​ബു തോ​മ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ടൂ​ർ​ണ​മെ​ന്റി​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. ഒ​ക്ടോ​ബ​ർ ഏ​ഴി​ന് കാ​നു ഗാ​ർ​ഡ​ന് സ​മീ​പ​മു​ള്ള മൈ​താ​ന​ത്തി​ലാ​ണ് ഒ​രു​മാ​സം നീ​ളു​ന്ന കാ​യി​ക മാ​മാ​ങ്ക​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.  

Tags:    
News Summary - traditional football Tournament Minister V.N. Vasavan inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT