മനാമ: ബഹ്റൈനിലേക്കുള്ള യാത്രപ്രശ്നം പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ ഇടപെടണമെന്നഭ്യര്‍ഥിച്ച് കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും പി.കെ. കുഞ്ഞാലിക്കുട്ടി എം.പിക്കും നിവേദനം നല്കി.
സംസ്ഥാന കമ്മിറ്റി ട്രഷറര്‍ റസാഖ് മൂഴിക്കല്‍, വൈസ് പ്രസിഡൻറുമാരായ ശംസുദ്ദീന്‍ വെള്ളികുളങ്ങര, കെ.യു. ലത്തീഫ്, സെക്രട്ടറി റഫീഖ് തോട്ടക്കര എന്നിവരുടെ നേതൃത്വത്തില്‍ ഇരുവരെയും നേരില്‍ക്കണ്ടാണ് ബഹ്റൈന്‍ പ്രവാസികളുടെ പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി നിവേദനം നല്‍കിയത്. കോവിഡിെൻറ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ ഏതാണ്ട് പുനരാരംഭിച്ചെങ്കിലും മറ്റ് ജി.സി.സി രാജ്യങ്ങളൊന്നും നേരിടാത്ത യാത്രാ ദുരിതമാണ് ബഹ്റൈനിലേക്ക് തിരിച്ചുപോകാന്‍ നില്ക്കുന്ന പ്രവാസികള്‍ അനുഭവിക്കുന്നതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുമായുള്ള എയര്‍ ബബ്ള് കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുെവച്ചെങ്കിലും നാട്ടില്‍നിന്ന് തിരിച്ച് ബഹ്റൈനിലേക്ക് പോവാന്‍ പ്രതീക്ഷയോടെ കാത്തുനിന്നവര്‍ക്ക് നിരാശ മാത്രമാണ് ലഭിച്ചത്.
പലര്‍ക്കും ജോലി നഷ്ടപ്പെട്ട അവസ്ഥയാണ്. ടിക്കറ്റ് ലഭിക്കുന്നുണ്ടെങ്കില്‍ തന്നെ 50,000ത്തിലധികം രൂപയാണ് വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. കൂടാതെ ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ എത്തിയാല്‍ കോവിഡ് ടെസ്റ്റിന് 12,000 രൂപ അടക്കുകയും വേണം. ഇത് സാധാരണക്കാരായ പ്രവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണെന്നും നിവേദനത്തില്‍ പറഞ്ഞു. നിവേദനത്തിെൻറ അടിസ്ഥാനത്തിൽ, ബഹ്റൈൻ പ്രവാസികളുടെ യാത്രാ പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നഭ്യർഥിച്ച് പി.െക. കുഞ്ഞാലിക്കുട്ടി എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.