മനാമ: രാജ്യത്തെ വിവിധ സ്ഥലങ്ങളിലുണ്ടായ തീപിടിത്തത്തിൽ സുത്യർഹമായ സേവനമനുഷ്ഠിച്ച സിവിൽ ഡിഫൻസ് ജീവനക്കാരെ ആദരിക്കുന്നതിനായി ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ സിവിൽ ഡിഫൻസ് ആസ്ഥാനത്തെത്തി. പബ്ലിക്ക് സെക്യൂരിറ്റി ചീഫ് മേജർ ജനറൽ താരിഖ് ബിൻ ഹസൻ അൽ ഹസന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. രാജ്യത്തെ സുരക്ഷയും സമാധാനവും ശക്തിപ്പെടുത്തുന്നതിനും സ്വദേശികൾക്കും പ്രവാസി സമൂഹത്തിനും സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിവിധ തരങ്ങളിലുള്ള സേവനങ്ങൾ നൽകുന്നതിനും ഭരണാധികാരികൾ നൽകുന്ന പിന്തുണക്കും പ്രോത്സാഹനത്തിനും ആഭ്യന്തര മന്ത്രി പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. വിവിധ അപകട സന്ദർഭങ്ങളിൽ ശക്തമായ രൂപത്തിൽ ഇടപെടുകയും ജീവനും സ്വത്തും സംരക്ഷിക്കുകയും ചെയ്ത സിവിൽ ഡിഫൻസ് ജീവനക്കാരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. തീപിടിത്തം പോലുള്ള അപകടകരമായ വിഷയങ്ങളിൽ ധൈര്യപൂർവം ഇടപെടുകയും അത്യപൂർവമായ പരിചയസമ്പന്നതയോടെ പ്രവർത്തിക്കുകയും ചെയ്തത് ഏറെ അഭിമാനകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ സർക്കാർ സംവിധാനങ്ങളുമായി മികച്ച സഹകരണവും മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.